in , ,

ബ്രസീലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കൂട്ടയടി, കലാപ സമാനമായ അന്തരീക്ഷം, വീഡിയോ കാണാം…

Football fans violence in Brazil

മനോഹര ഫുട്ബോളിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യമാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഗേഹമായ ബ്രസീൽ. ബ്രസീലിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയുടെയും രക്തത്തിൽ ഫുട്ബോൾ അലിഞ്ഞു തീർന്നിട്ടുണ്ട് എന്നാണ് പ്രചരിക്കപ്പെടുന്ന പഴഞ്ചൊല്ലുകളിൽ ഒന്ന്. അത് ഏറെക്കുറെ സത്യമാണ് അവരുടെ പരമ്പരാഗതമായ സാമ്പാ നൃത്തച്ചുവടുകൾ അവർ കളിക്കളത്തിൽ നടത്തുന്ന പ്രകടനത്തിന് ഏറെ സ്വാധീനിച്ചിട്ടുണ്ട്.

അത് ഒരു വശത്ത് ഗുണം ആണെങ്കിലും മറുവശത്ത് അല്പം ദോഷം തന്നെയായാണ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ടെന്നാൽ ബ്രസീലിലെ താരങ്ങളും ആരാധകരും ഫുട്ബോളിനെ അതി വൈകാരികമായി സമീപിക്കുന്നുണ്ട്. അവർ ഗെയിമിനെ ഹൃദയത്തിലാണ് വച്ചിരിക്കുന്നത്. സ്വന്തം മൈതാനത്ത് ഒരു ഗോൾ വഴങ്ങി കഴിഞ്ഞാൽ ബ്രസീലിയൻ താരങ്ങൾ മാനസികമായി തളർന്ന അതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്.

Football fans violence in Brazil

പ്രൊഫഷണലിസത്തിനേക്കാൾ വൈകാരികതക്കാണ് അവിടെ പ്രാധാന്യം കൂടുതൽ ഉള്ളത്. അതുകൊണ്ടുതന്നെ ആരാധക രോഷം അണപൊട്ടി ഒഴുകുന്നത് അവിടെ പതിവാണ്. ബ്രസീലിയൻ ക്ലബ്ബായ ജർമിനോയുടെ ആരാധകൻ ആണ് ഇന്നലെ കളിക്കളത്തിൽ ആക്രമണം അഴിച്ചുവിട്ടത് അതിൻറെ വീഡിയോ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്.

ഇന്നലെ പാൽമിറോയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ജർമ്മിന്നോ മൂന്നിനെതിരെ ഒരു ഗോളിന് (3-1) പിന്നിട്ടു നിന്ന അവസരത്തിൽ അവർ നേടിയ ഗോൾ വീഡിയോ അസിസ്റ്റൻറ് റഫറിയിങ് സിസ്റ്റം ഉപയോഗിച്ച് നിഷേധിച്ചതോടെയാണ് ആരാധകരുടെ നിയന്ത്രണം വിട്ടു പോയത്. അവർ കളിക്കളത്തിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു അതിരൂക്ഷമായ ആക്രമണത്തിലെ വീഡിയോ ദൃശ്യങ്ങൾ താഴെ കാണുവാൻ കഴിയും.

ടോട്ടനത്തിന് കോന്റെയെ വേണം കോന്റെക്ക് യുണൈറ്റഡ് മതി യുണൈറ്റഡിന് ഓലെ മതി…

പ്രീ സീസൺ മത്സരത്തിൽ ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി!