in

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്രീ സീസൺ മത്സരത്തിൽ ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി!

ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അൽവാരോ വാസ്കസിന്റെ ഗോളിലൂടെ കേരളം ലീഡ് തിരികെ പിടിക്കുകയായിരുന്നു. ആ ഗോളിലേക്ക് വഴി ഒരുക്കിയത് പ്രശാന്ത് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത് ഒരു ഗോൾ കൂടി നേടിയെങ്കിലും കളിക്കളത്തിൽ ഉണ്ടായ ഫൗളിനെ തുടർന്ന് റഫറി ആ ഗോൾ നിഷേധിക്കുക ആയിരുന്നു.

AlvaroVazquez nets for Kerala Blasters

ധനഞ്ജയൻ: കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മലയാളി താരം പ്രശാന്തും അൽവാരോ വാസ്കസും ഗോളുകൾ നേടി. ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത് ജാവി ഹെർണാണ്ട്‌സ് ആണ്. രണ്ടാമത്തെ ഗോളിന് വഴി ഒരുക്കിയതും പ്രശാന്ത് ആണ്.

നവംബർ 19 തുടങ്ങാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ മുന്നോടിയായി ഗോവയിൽ വെച്ച് നടത്തിയ പ്രീ സീസൺ മത്സരത്തിൽ ഒഡിഷ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് എത്തി. മലയാളി വിങ്ങർ പ്രശാന്ത് കെ ഒരു ഗോളും ഒരു അസ്സിസ്റ്റും ആയി കളിക്കളത്തിൽ നിറഞ്ഞാടി.

AlvaroVazquez nets for Kerala Blasters

ആദ്യപകുതിയിൽ തന്നെ പ്രശാന്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മുൻ എടികെ മോഹൻബഗാൻ താരമായിരുന്ന ജാവി ഹെർണാണ്ട്‌സിലൂടെ ഒഡീഷ സമനില ഗോൾ നേടുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അൽവാരോ വാസ്കസിന്റെ ഗോളിലൂടെ കേരളം ലീഡ് തിരികെ പിടിക്കുകയായിരുന്നു.

ആ ഗോളിലേക്ക് വഴി ഒരുക്കിയത് പ്രശാന്ത് ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത് ഒരു ഗോൾ കൂടി നേടിയെങ്കിലും കളിക്കളത്തിൽ ഉണ്ടായ ഫൗളിനെ തുടർന്ന് റഫറി ആ ഗോൾ നിഷേധിക്കുക ആയിരുന്നു.

ബയോ ബബിളിനുള്ളിൽ കയറിയ ടീമിന് ഇനി ചെന്നൈയിൻ എഫ്‌സിയുമായി ഒന്നും ജംഷെഡ്പൂർ എഫ്‌സിയുമായി രണ്ട് പ്രീ സീസൺ മത്സരങ്ങളും ഉണ്ടാകും.

ബ്രസീലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ കൂട്ടയടി, കലാപ സമാനമായ അന്തരീക്ഷം, വീഡിയോ കാണാം…

ലീഗ് 1 ‘ഫിസികൽ ലീഗ്’ എന്ന് ലയണൽ മെസ്സി, ലാലിഗയുമായുള്ള വ്യത്യാസം ഇതാണ്…