in

LOVELOVE LOLLOL

ലീഗ് 1 ‘ഫിസികൽ ലീഗ്’ എന്ന് ലയണൽ മെസ്സി, ലാലിഗയുമായുള്ള വ്യത്യാസം ഇതാണ്…

“ഒരുപാട് സമയമെടുത്തു, പക്ഷേ ഞാൻ കുറച്ച് കളികൾ കളിച്ചു; ലീഗിൽ മൂന്ന് കളികൾ മുഴുവനും മറ്റും കുറച്ചുകൂടി കളിച്ചു. ഇത് കൂടുതൽ ഫിസിക്കൽ ലീഗാണ്, അവിടെ മത്സരങ്ങൾ വളരെയധികം വിഭജിക്കപ്പെടുന്നു, മുന്നോട്ടും പിന്നോട്ടും ഗെയിം ധാരാളം കളിക്കുന്നു, അവിടെ ശക്തരും വേഗതയേറിയ കളിക്കാരും ഉണ്ട്.

Club Brugge vs PSG [BBC Sports]

യൂറോപ്പിലെ തന്റെ കരിയറിൽ ഒരു യൂറോപ്യൻ ലീഗിൽ മാത്രമേ ലയണൽ മെസ്സി കളിച്ചിട്ടുള്ളൂ. അത് ലാലിഗയിലാണ്, ചെറുപ്പം മുതലേ ബാഴ്സലോണയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ലയണൽ മെസ്സി പിന്നീട് ലാലിഗ ക്ലബ്ബായ ബാഴ്സയിലൂടെ തന്നെ ലോകമറിയുന്ന കളിക്കാരനായി മാറി . അതുകൊണ്ട് തന്നെ 34-കാരനായ അദ്ദേഹത്തിന് ഒരിക്കലും മറ്റൊരു ലീഗിനോടും വ്യത്യസ്തമായ കളികളോടും പൊരുത്തപ്പെടേണ്ട ആവശ്യം വന്നിരുന്നില്ല.

എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണ ക്ലബ്ബ്‌ തങ്ങളുടെ പ്രിയതാരമായ ലയണൽ മെസ്സിക്ക് കരാർ നൽകാൻ കഴിയില്ല എന്ന് അറിയിച്ചതോടെ ലയണൽ മെസ്സി ബാഴ്സലോണ വിട്ടുകൊണ്ട് ഫ്രഞ്ച് വമ്പന്മാരായ PSG യിലേക്ക് ചേക്കേറി. അതുകൊണ്ട് തന്നെ ലയണൽ മെസ്സിക്ക് ലാലിഗയിൽ നിന്നും ലീഗ് 1-ലേക്കുള്ള മാറ്റം അദ്ദേഹത്തിന് പുതിയ കാര്യമാണ്.

കഴിഞ്ഞ ദിവസം ലയണൽ മെസ്സി സ്പാനിഷ് മാധ്യമമായ സ്‌പോർട്ടിനോട് സംസാരിച്ചു , അവിടെ ലീഗ് 1 നും ലാ ലിഗയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ലയണൽ മെസ്സി വിശദീകരിച്ചു പറഞ്ഞു . ഫ്രഞ്ച് ലീഗിനെക്കുറിച്ച് പലർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ് അർജന്റീന നായകൻ കൂടിയായ ലയണൽ മെസ്സി സ്ഥിരീകരിച്ചത് ടീമുകൾ പന്ത് കൈവശം വയ്ക്കാൻ പോരാടുന്ന ലാ ലിഗയേക്കാൾ ഇത് വളരെ ശാരീരികമാണ് എന്നാണ് മെസ്സി പറയുന്നത് .

Club Brugge vs PSG [BBC Sports]

“ഒരുപാട് സമയമെടുത്തു, പക്ഷേ ഞാൻ കുറച്ച് കളികൾ കളിച്ചു; ലീഗിൽ മൂന്ന് കളികൾ മുഴുവനും മറ്റും കുറച്ചുകൂടി കളിച്ചു. ഇത് കൂടുതൽ ഫിസിക്കൽ ലീഗാണ്, അവിടെ മത്സരങ്ങൾ വളരെയധികം വിഭജിക്കപ്പെടുന്നു, മുന്നോട്ടും പിന്നോട്ടും ഗെയിം ധാരാളം കളിക്കുന്നു, അവിടെ ശക്തരും വേഗതയേറിയ കളിക്കാരും ഉണ്ട്. ശാരീരിക തലത്തിൽ, അത് വളരെയധികം മാറുന്നു ”

“സ്പെയിനിൽ, എല്ലാ ടീമുകളും കൂടുതൽ നന്നായി കളിക്കാൻ ശ്രമിക്കുന്നു, നിങ്ങൾ നന്നായി പ്രെസ്സ് ചെയ്തില്ലെങ്കിൽ അത് നിങ്ങളുടെ പന്ത് മോഷ്ടിക്കും. നിങ്ങൾ കൗണ്ടറിൽ എത്താൻ കാത്തിരിക്കുന്നതിനേക്കാൾ ഹിറ്റ് ഫോർ ഹിറ്റാണ് ഇവ . ഇത് തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എന്നു പറയുന്നത് ശാരീരിക തലത്തിലാണ്.”- എന്നാണ് ലയണൽ മെസ്സി പറഞ്ഞത്.

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ PSG യിലെത്തിയ ലയണൽ മെസ്സിക്ക് ഇതുവരെയും ഫ്രഞ്ച് ലീഗിൽ ഗോൾ കണ്ടെത്താനായിട്ടില്ല, എന്നാൽ ചാമ്പ്യൻസ് ലീഗിൽ PSG ക്ക് വേണ്ടി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് അദ്ദേഹം മൂന്നു ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗിൽ നേടിയ ഈ മൂന്നു ഗോളുകൾ തന്നെയാണ് ലയണൽ മെസ്സി എന്ന ലോകോത്തര ഫുട്ബോളർ തന്റെ കരിയറിൽ ബാഴ്സലോണ അല്ലാതെ മറ്റൊരു ക്ലബ്ബിന് വേണ്ടി നേടുന്ന ഗോളുകൾ. എന്തായാലും ഫ്രഞ്ച് ലീഗിൽ ലയണൽ മെസ്സി ഉടൻ തന്നെ ഗോളുകൾ നേടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ
.

പ്രീ സീസൺ മത്സരത്തിൽ ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി!

ന്യൂസിലാന്റ് പരമ്പര- പ്രമുഖർക്ക് റെസ്റ്റ്, ഈ വിക്കറ്റ് കീപ്പർ ബാറ്റർ ക്യാപ്റ്റന്‍ ആവുമെന്ന് റിപ്പോർട്ടുകൾ…