in

LOVELOVE LOLLOL

ന്യൂസിലാന്റ് പരമ്പര- പ്രമുഖർക്ക് റെസ്റ്റ്, ഈ വിക്കറ്റ് കീപ്പർ ബാറ്റർ ക്യാപ്റ്റന്‍ ആവുമെന്ന് റിപ്പോർട്ടുകൾ…

ഈ മാസം എട്ടാം തീയതിയാണ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. നിലവിലെ സാഹചര്യത്തില്‍ സെമി ക്വാളിഫൈ ചെയ്യുന്നത് പ്രയാസകരമാണ്. പതിനാലാം തീയതി ഫൈനലോടെ ലോകകപ്പ് അവസാനിക്കും. ന്യൂസിലാന്റ് പരമ്പരക്ക് പിന്നാലെ തന്നെ സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും.

Rahul and Sanju

ലോകകപ്പിന് പിന്നാലെ ആരംഭിക്കുന്ന ന്യൂസിലാന്റിന്റെ ഇന്ത്യൻ പര്യടനത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകൾ.  മൂന്ന് ടിട്വന്റിയും രണ്ട് ടെസ്റ്റുമാണ് പര്യടനത്തിൽ ഉള്ളത്. കോലി, രോഹിത് അടങ്ങുന്ന മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന സീരിസിൽ ലോകേഷ് രാഹുലാവും ടീമിനെ നയിക്കുക എന്ന് ANI റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം പതിനേഴിനാണ് പരമ്പര ആരംഭിക്കുന്നത്. ജയ്പൂരിലാണ് ആദ്യ മത്സരം. പത്തൊമ്പതിന് റാഞ്ചിയിലും 21 ന് കൊൽക്കത്തയിലും രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. മൂന്ന് മത്സര ടിട്വന്റി പരമ്പരക്ക് ശേഷം രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഇരുടീമുകളും കൊമ്പുകോർക്കും. 25 ാം തീയതി ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ വേദി കാൻപൂരാണ്. രണ്ടാം ടെസ്റ്റ് മുംബൈയിൽ നടക്കും.

Rahul and Sanju

ഈ മാസം എട്ടാം തീയതിയാണ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. നിലവിലെ സാഹചര്യത്തില്‍ സെമി ക്വാളിഫൈ ചെയ്യുന്നത് പ്രയാസകരമാണ്. പതിനാലാം തീയതി ഫൈനലോടെ ലോകകപ്പ് അവസാനിക്കും. ന്യൂസിലാന്റ് പരമ്പരക്ക് പിന്നാലെ തന്നെ സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും.

ഇത്രയും തിരക്കുകൾ മുന്നിലുള്ള സാഹചര്യത്തിലാണ് മുൻനിരക്കാർക്ക് റെസ്റ്റ് അനുവദിക്കുന്നത്. ഈ ലോകകപ്പോടെ ടിട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കോലിക്ക് പകരക്കാരൻ ആയി ആണോ രാഹുലിനെ കാണുന്നത് എന്നതും വ്യക്തമല്ല. രോഹിത് ശർമയെ തന്നെ ക്യാപ്റ്റനാക്കി അടുത്ത വർഷത്തെ ലോകകപ്പിന് പോവും എന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

അതിനൊപ്പം തന്നെ IPL ൽ മികച്ച പ്രകടനങ്ങൾ നടത്തിയ യുവ താരങ്ങൾക്കും പരമ്പരയിൽ അവസരം ലഭിക്കും. സഞ്ചു സാംസൺ, റുതുരാജ് ഗെയ്ക്വദ്, ആവേഷ് ഖാൻ, ഹർഷൽ പട്ടേൽ തുടങ്ങിയവർക്ക് അവസരം ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീഗ് 1 ‘ഫിസികൽ ലീഗ്’ എന്ന് ലയണൽ മെസ്സി, ലാലിഗയുമായുള്ള വ്യത്യാസം ഇതാണ്…

അഗ്യൂറോയുടെ കാര്യത്തിൽ വീണ്ടും അവസ്ഥ സങ്കീർണമാക്കുന്നു…