in , ,

റോയിക്ക് പകരക്കാരൻ അഫ്ഗാന്റെ വെടിക്കെട്ട് ഓപണർ, ഗുർബാസിനെ ടീമിൽ എത്തിച്ച് ഗുജറാത്ത്!

ഓക്ഷന് ശേഷം ഈ സീസണിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച ഇംഗ്ലണ്ട് ഓപണർ ജേസൻ റോയിക്ക് പകരക്കാരൻ ആയി അഫ്ഗാൻ യുവ ഓപണർ റഹ്മാനുള്ളാ ഗുർബാസ് ഗുജറാത്ത് ടീമിലെത്തും എന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും ടീമിന്റെ ഓഫീഷ്യൽ പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല.

IPL ലെ ഏറ്റവും പുതിയ ടീമുകളിൽ ഒന്നായ ഗുജറാത്ത് ടൈറ്റൻസിന് കന്നിലേലം അത്ര മികച്ചത് ആയിരുന്നില്ല കൂട്ടത്തിൽ ഏറ്റവും മോശം എന്ന് പറയിച്ച സ്ക്വാഡ് ആണ് ഗുജറാത്ത് തട്ടിക്കൂട്ടിയത്! അതിന് പിന്നാലെ ആണ് ഇരുട്ടടി പോലെ ജേസൻ റോയിയുടെ പിൻമാറ്റം. ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണർമാരിൽ ഒരാളായ റോയിയെ അടിസ്ഥാന തുകക്ക് ആണ് ഗുജറാത്ത് സ്വന്തമാക്കിയത് – പൊതുവിൽ IPL ൽ അവസരങ്ങൾ ലഭിക്കാത്ത താരത്തിന് ബ്രേക്ക് ത്രൂ സീസൺ ആവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ അപ്രതീക്ഷിതമായി റോയി പിന്മാറി.

റോയിക്ക് പകരക്കാരൻ ആയി പല പേരുകളും പറഞ്ഞു കേട്ടു. IPL ഇതിഹാസമായ വെറ്ററൻ ഇന്ത്യൻ ബാറ്റർ സുരേഷ് റൈന മുതൽ ന്യൂസിലാന്റ് വെറ്ററൻ മാർട്ടിൻ ഗപ്റ്റിലും മുൺറോയും വരെ നീണ്ട ലിസ്റ്റ്. പക്ഷേ ഒടുവിൽ ഗുജറാത്ത് യുവത്വത്തിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്! സമീപകാലത്ത് അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്ന് – അതാണ് 20- കരാൻ വിക്കറ്റ് കീപ്പർ ഓപണർ!

അഫ്ഗാനിസ്ഥാന് വേണ്ടി 20 ടിട്വന്റി മത്സരങ്ങളും ഒൻപത് ഏകദിന മത്സരങ്ങളും ആണ് ഗുർബാസ് ഇതുവരെ കളിച്ചത്. ടിട്വന്റിയിൽ 26 ആവറേജിൽ 534 റൺസ് ആണ് ഗുർബാസ് ഇതുവരെ നേടിയിട്ടുള്ളത്. അതും 137.63 എന്ന മികച്ച പ്രഹര ശേഷിയോടെ. ഏകദിനത്തിലെ പ്രകടനങ്ങൾ കുറച്ചുകൂടി മികച്ചതാണ്. ഒൻപത് മത്സരങ്ങളിൽ നിന്നും 428 റൺസ്. 53 ശരാശരിയും 91 പ്രഹര ശേഷിയും. ഒൻപത് ഏകദിന ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട് ഗുർബാസ്!

2017 ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ ഗുർബാസ് പല ടിട്വന്റി ലീഗുകളിൽ ആയി വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ഖുൽന ടൈഗേർസ്, ബാർബഡോസ് ട്രൈഡന്റ്സ്, ഇസ്ലാമാബാദ് യുണൈറ്റഡ്, മുൽതാൻ സുൽത്താൻസ്, ജാഫ്ന കിങ്സ് എന്നി ടീമുകൾക്കായി കളിച്ചു. പക്ഷേ IPL ന്റെ വലിയ വേദിയിൽ എത്തുമ്പോൾ പ്രകടന മികവ് നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം! പ്രത്വേകിച്ച് ജേസൻ റോയെ പോലൊരു വമ്പൻ താരത്തിന് പകരക്കാരൻ ആയി എത്തുമ്പോൾ.

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്‌ ഐ ലീഗ് ക്ലബ്ബിനായി രംഗത്ത്..

ബംഗ്ലാദേശ് പരമ്പര – ഈ എട്ട് സൗത്ത് ആഫ്രിക്കൻ താരങ്ങൾക്ക് IPL മത്സരങ്ങൾ നഷ്ടമാവും.