in ,

1958 നുശേഷം ഇതാദ്യം ചരിത്രത്തിൻറെ ഭാഗമായി കെയ്‌ലിൻ എംബപ്പേ

ഇന്നത്തെ കളിയിൽ കെയ്ലിൻ എമ്പാപ്പെയുടെ കിടിലിൻ ഹാട്രിക്കാണ് ഫ്രഞ്ചു പടയുടെ ഹൈലൈറ്റ്. പിഎസ്ജി താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. ദുർബലരായ എതിരാളികൾക്ക് എതിരെ ആണെങ്കിൽ കൂടി അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ ഹാട്രിക്ക് ചരിത്രത്തിന്റെ ഭാഗമാക്കി അവിസ്മരണീയമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഈ ഫ്രഞ്ച് യുവതാരം.

kylian-mbappe

ഫ്രാൻസിന് പുതിയ ചരിത്രം കുറിക്കാൻ പിറന്നവൻ എന്നാണ് എംബപ്പേയെ വിശേഷിപ്പിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ലോകകപ്പ് നേട്ടം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ അദ്ദേഹം ലോകകപ്പിൽ വളരെ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്.
അസാമാന്യമായ വേഗതയും ഫിനിഷിങ് പാടവും കൊണ്ട് ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ഫ്രഞ്ച് യുവതാരം.

കൈ വെക്കുന്ന മേഖലകളിലെല്ലാം വിജയിക്കാനും ചരിത്രം കുറയ്ക്കുവാനും ഈ യുവ താരത്തിന് കഴിയുന്നുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ അരങ്ങേറിയത് തന്നെ റെക്കോർഡ് നേട്ടം കരസ്ഥമാക്കി കൊണ്ടായിരുന്നു. സ്വന്തം രാജ്യത്തിനുവേണ്ടിയും ചരിത്രം കുറയ്ക്കുന്നതിൽ ഇദ്ദേഹം ഒട്ടും പിന്നിലല്ല. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിലും ചരിത്രത്തിൻറെ ഭാഗമാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

kylian-mbappe

കസാക്കിസ്ഥനെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ മത്സരത്തിൽ നാല് തവണയാണ് എംബാപ്പെ ഗോൾ സ്കോർ ചെയ്തത്. 1958 ഇൽ ഫോണ്ടയിൻ പശ്ചിമ ജർമനിക്ക് എതിരെയായിരുന്നു ഫ്രാൻസിന് വേണ്ടി നാലു ഗോൾ നേടിയത്.

ഇന്നത്തെ കളിയിൽ കെയ്ലിൻ എമ്പാപ്പെയുടെ കിടിലിൻ ഹാട്രിക്കാണ് ഫ്രഞ്ചു പടയുടെ ഹൈലൈറ്റ്. പിഎസ്ജി താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. ദുർബലരായ എതിരാളികൾക്ക് എതിരെ ആണെങ്കിൽ കൂടി അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ ഹാട്രിക്ക് ചരിത്രത്തിന്റെ ഭാഗമാക്കി അവിസ്മരണീയമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഈ ഫ്രഞ്ച് യുവതാരം.

നാല് വട്ടം കസാക്കിസ്ഥാനം ഗോൾ വല കുലുക്കിയ എമ്പാപ്പെയ്ക്ക് ഇരട്ടഗോൾ പ്രകടനവുമായി കരീം ബെൻസിമയും ഉജ്ജ്വല പിന്തുണയേകി. ഗ്രിസ്മാനും റാബിയറ്റും ഓരോ ഗോൾ സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിൽ നാല് വിജയവും മൂന്ന് സമനിലയുമായി ഫ്രാൻസിന് 15 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഫിൻലാൻഡിന്റെ സമ്പാദ്യം 11 പോയിന്റാണ്.

പരിശീലന സെക്ഷനിൽ എംബാപ്പെ നേടിയ ഗോൾ കണ്ട് പൊട്ടിചിരിച്ച് ഗ്രീസ്മാൻ; വീഡിയോ കാണാം

ബ്ലാസ്റ്റേഴ്സ് നായകന് അമ്മയുടെ സന്ദേശം ഇങ്ങനെ, ഒപ്പം ബ്ലാസ്റ്റേഴ്‌സിന് നന്ദിയും…