in , ,

LOVELOVE

ബ്ലാസ്റ്റേഴ്സ് നായകന് അമ്മയുടെ സന്ദേശം ഇങ്ങനെ, ഒപ്പം ബ്ലാസ്റ്റേഴ്‌സിന് നന്ദിയും…

പുതിയ സീസണിലേക്ക് വരുമ്പോൾ ആദ്യ 11 ലേക്ക് അവസരം കിട്ടണമെങ്കിൽ അദ്ദേഹം നല്ല രീതിയിൽ തന്നെ അധ്വാനിക്കേണ്ടി വരും എന്നു പലരും കരുതിയിരുന്നു. പുതിയതായി ടീമിലേക്ക് എത്തിയ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സഞ്ജീവ് സ്റ്റാലിനും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദേനെയും ജസലിന്റെ പൊസിഷനിൽ മൽസരത്തിനുണ്ട്, അവരെയെല്ലാം മറികടന്നു ജസ്സൽ തന്നെ നായകൻ ആയെങ്കിൽ ഓർത്തു വച്ചു കൊള്ളൂ, അയാളിൽ ബ്ലാസ്റ്റേഴ്‌സിന് ഉള്ള വിശ്വാസം അത്ര വലുതാണ്.

jesal carnero

പന്തിൽ വേഗതയും കഴിവും ഉണ്ടായിരുന്നിട്ടും, പരിക്കുകൾ വിജയത്തേക്കാൾ ഉയരത്തിൽ തന്നെ കീഴടക്കാൻ നോക്കിയെങ്കിലും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ച, തളരാത്ത പോരാളി ഇനി അവനാണ് നമ്മുടെ നായകൻ, ഏതു പ്രതിസന്ധിയിലും തളരാത്ത ഗോവൻ പോരാളി ഇനി അവനാണ് നമ്മുടെ നായകൻ.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ അവരുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോൾ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ നായകൻ മറ്റാരുമല്ല. ഗോവയിൽ നിന്നും വന്ന ജെസ്സൽ തന്നെ. ഇരുപത്തി എട്ടാം വയസിൽ ഐ‌എസ്‌ലിൽ അരങ്ങേറിയ ജെസ്സലിനെ ആർക്കും പരിചിതനായിരുന്നില്ല , മിക്ക കളിക്കാരും അവരുടെ കരിയറിന്റെ പാതിവഴിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെസ്സലിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഉള്ള വരവ്.

jesal carnero

ഓരോ താരത്തിനും ഒരു സ്വാഭാവിക ശൈലി ഉണ്ട് ആ ശൈലിയിൽ കളിക്കാൻ അവസരം കിട്ടിയാൽ അവർ തിളങ്ങും . എൽക്കോ ജെസെലിനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയ ജെസ്സൽ ആ സീസൺ എണ്ണം പറഞ്ഞ ക്രോസുകൾ എതിരാളികളുടെ ബോക്സിലേക്ക് നൽകിയിരുന്നു. ആ ജെസ്സലിനെയാണ് ആരാധകർ ഇഷ്ടപ്പെട്ടതും വരും സീസണിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും.

തുടർച്ചയായി രണ്ടാം തവണയും കൊമ്പന്മാരുടെ നായക പദവി ലഭിച്ച ജസ്സലിന് ആശംസയുമായി സ്വന്തം അമ്മയുടെ സന്ദേശം എത്തിയിരുന്നു. തൻറെ മകന് ബ്ലാസ്റ്റേഴ്സ് നായകപദവി ലഭിച്ചത് ഒരു അമ്മ എന്ന നിലയിൽ തനിക്ക് വളരെയധികം അഭിമാനം പകരുന്നുണ്ടെന്ന് കുറിച്ച മാതാവ്, തൻറെ മകൻറെ കഴിവിൽ വിശ്വസിക്കുകയും ഇത്തരത്തിൽ ഒരു അവസരം നൽകുകയും ചെയ്തു ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ്ന് ഹൃദയംഗമമായ നന്ദിയും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ കൂടിയായിരുന്നു ഇത് പങ്കുവെച്ചത്.

പുതിയ സീസണിലേക്ക് വരുമ്പോൾ ആദ്യ 11 ലേക്ക് അവസരം കിട്ടണമെങ്കിൽ അദ്ദേഹം നല്ല രീതിയിൽ തന്നെ അധ്വാനിക്കേണ്ടി വരും എന്നു പലരും കരുതിയിരുന്നു. പുതിയതായി ടീമിലേക്ക് എത്തിയ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സഞ്ജീവ് സ്റ്റാലിനും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദേനെയും ജസലിന്റെ പൊസിഷനിൽ മൽസരത്തിനുണ്ട്, അവരെയെല്ലാം മറികടന്നു ജസ്സൽ തന്നെ നായകൻ ആയെങ്കിൽ ഓർത്തു വച്ചു കൊള്ളൂ, അയാളിൽ ബ്ലാസ്റ്റേഴ്‌സിന് ഉള്ള വിശ്വാസം അത്ര വലുതാണ്.

1958 നുശേഷം ഇതാദ്യം ചരിത്രത്തിൻറെ ഭാഗമായി കെയ്‌ലിൻ എംബപ്പേ

മെസ്സിയെ ചൊല്ലിയുള്ള അർജൻറീന PSG തർക്കത്തിൽ എമിലിയാനോ തീ കോരിയിടുന്നു…