in

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിയെ ചൊല്ലിയുള്ള അർജൻറീന PSG തർക്കത്തിൽ എമിലിയാനോ തീ കോരിയിടുന്നു…

പി എസ് ജി യുടെ പരിശീലന വേളയിൽ നിന്നും മെസ്സി വിട്ടുനിന്നതുമായി ബന്ധപ്പെടുത്തി ഗോൾകീപ്പർ നടത്തിയ പ്രസ്താവന വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട് .ഏതായാലും നിലവിലെ പ്രശ്നങ്ങളുടെ എരിതീയിലേക്ക് എണ്ണ കോരി ഒഴിക്കുന്നത് പോലെ ആയിരുന്നു എമിലിയാനോയുടെ പ്രസ്താവന, ഇതിനുപിന്നാലെ പി എസ് ജി അധികൃതരും അർജൻറീനയുടെ പരിശീലകനായ സ്‌കലോണിയും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ ഉണ്ടായിരുന്നു.

messi and emiliano martinez

രണ്ട് പതിറ്റാണ്ടിനുശേഷം ആരാധകർക്ക് ഏറെ പ്രതീക്ഷകളും മോഹങ്ങളും നൽകിക്കൊണ്ടായിരുന്നു ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് കാറ്റലോണിൻ ക്ലബ്ബായ ബാഴ്സലോണയിൽ നിന്നും ലയണൽ മെസ്സി എന്ന ഇതിഹാസതാരം എത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളുകൾ നേടിയിട്ടും ഫ്രഞ്ച് ലീഗിൽ ഇതുവരെ മെസ്സിക്ക് കാര്യമായ പ്രതിഫലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

താരങ്ങൾക്ക് പലപ്പോഴും കായികമായ കയ്യേറ്റങ്ങൾ നേരിടേണ്ടിവരുന്ന ലീഗിൽ മെസ്സി പൊരുത്തപ്പെട്ടു വരുന്നതിന് അല്പം കാലതാമസം എടുക്കുന്നതിൽ ആർക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയുകയില്ല. കാരണം അദ്ദേഹം കളിച്ചു പരിചയിച്ച ഫുട്ബോൾ ഇതിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു. അതുകൊണ്ടുതന്നെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട് വരാൻ സമയമെടുക്കും എന്ന് പി എസ് ജി പരിശീലകൻ ഉൾപ്പെടെ എല്ലാവർക്കും അറിയാവുന്നതാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതിഗതികൾ കുഴഞ്ഞു മറിയുകയാണ്. പി എസ്‌ ജി യുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കാതെ മെസ്സി മാറി നിന്നിരുന്നു. കാൽമുട്ട്, ഹാം സ്ട്രിങ് പരിക്കുമൂലം ആയിരുന്നു മെസ്സി അന്ന് മാറിനിന്നത്. പ്രസ്തുത അതിൻറെ ചികിൽസയ്ക്കു വേണ്ടി മെസ്സി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻറീനയുടെ ദേശീയ ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയത് മുതലായിരുന്നു തർക്കങ്ങൾ തുടങ്ങിയത്. പരിക്കുപറ്റിയ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പി എസ് ജി മാനേജ്മെൻറ് രൂക്ഷവിമർശനം നടത്തിയിരുന്നു. അർജൻറീന ക്യാമ്പിൽ മെസ്സി കഠിനമായ പരിശീലനങ്ങളിൽ ഏർപ്പെട്ടത് പാരീസ് ക്ലബ് അധികൃതരെ കൂടുതൽ പ്രകോപിതരാക്കി.

ഇതിനുപിന്നാലെ പി എസ് ജി അധികൃതരും അർജൻറീനയുടെ പരിശീലകനായ സ്‌കലോണിയും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങൾ ഉണ്ടായിരുന്നു. മെസ്സി തങ്ങളുടേതാണെന്നും തങ്ങളുടെ ഇഷ്ടം പോലെ അദ്ദേഹത്തിനെ ഉപയോഗിക്കുമെന്നും ആയിരുന്നു അർജൻറീന പരിശീലകൻ പറഞ്ഞത്. അർജൻറീനയുടെ പുതിയ ഗോൾ കീപ്പിങ് സെൻസേഷനായ എമിലിയാനോ മാർറ്റിനസ് മെസ്സി എല്ലായ്പ്പോഴും അർജൻറീന ടീമിനൊപ്പം തുടരുവാൻ ആഗ്രഹിക്കുന്നുവെന്നും പരിശീലന വേളകളിൽ ഒരു വന്യജീവി യെപ്പോലെ അദ്ദേഹം മാരക പ്രകടനം നടത്തുന്നു എന്നുമായിരുന്നു ഗോൾകീപ്പർ പറഞ്ഞത്.

ഈയൊരു പ്രസ്താവന മെസ്സി ബോധപൂർവ്വം ഫ്രഞ്ച് ക്ലബ്ബിനെ തഴയുന്നു എന്ന ഒരു ധ്വനി ആരാധകർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. മെസ്സി പൂർണമായും ഹിറ്റ് അല്ലെങ്കിലും അർജൻറീനക്ക് വേണ്ടി തന്റെ അവസാനത്തെ ഊർജ്ജ കണിക വരെ ചിലവഴിക്കുന്ന താരമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. പി എസ് ജി യുടെ പരിശീലന വേളയിൽ നിന്നും മെസ്സി വിട്ടുനിന്നതുമായി ബന്ധപ്പെടുത്തി ഗോൾകീപ്പർ നടത്തിയ പ്രസ്താവന വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട് .ഏതായാലും നിലവിലെ പ്രശ്നങ്ങളുടെ എരിതീയിലേക്ക് എണ്ണ കോരി ഒഴിക്കുന്നത് പോലെ ആയിരുന്നു എമിലിയാനോ യുടെ പ്രസ്താവന

ബ്ലാസ്റ്റേഴ്സ് നായകന് അമ്മയുടെ സന്ദേശം ഇങ്ങനെ, ഒപ്പം ബ്ലാസ്റ്റേഴ്‌സിന് നന്ദിയും…

രസകരമായ സമാനതകൾ, കിരീടം ഓസ്ട്രേലിയക്ക് തന്നെ എന്ന് ആരാധകര്‍…