in

രസകരമായ സമാനതകൾ, കിരീടം ഓസ്ട്രേലിയക്ക് തന്നെ എന്ന് ആരാധകര്‍…

ഒരു വർഷത്തിൽ രണ്ട് ICC കിരീടം ഉയർത്തുന്ന ആദ്യ ടീമാവാൻ ആണ് വില്യംസണും ടീമും എത്തുന്നത്. കൈ നിറയെ Icc ട്രോഫികൾ ഉണ്ടായിട്ടും കുട്ടി ക്രിക്കറ്റിന്റെ വലിയ വേദിയിൽ നേട്ടങ്ങൾ ഇല്ലാത്തതിന്റെ ക്ഷീണം തീർക്കാനാണ് ഫിഞ്ചും കൂട്ടരും എത്തുന്നത്.

Australia will win WC

ടിട്വന്റി ലോകകപ്പിന്റെ ഏറ്റവും പുതിയ ജേതാക്കളാവാൻ ഇന്ന് ന്യൂസിലാന്റും ഓസ്ട്രേലിയയും ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ലോകകപ്പ് വിജയങ്ങൾ കൊണ്ട് സമ്പന്നരായ ഓസ്ട്രേലിയക്ക് തങ്ങളുടെ ഇതുവരെ ഒരു ലോകകപ്പ് പോലും നേടിയിട്ടില്ലാത്ത അയൽക്കാർക്ക് മേൽ ആധിപത്യമുണ്ട് എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ സമ്മർദം മറി കടന്ന് മികച്ച കളി പുറത്തെടുക്കുന്നവർക്ക് കിരീടവുമായി മടങ്ങാം എന്നതാണ് ഏറ്റവും ലോജിക്കലായ കാര്യം.

യുക്തിക്ക് സ്ഥാനമില്ലാത്ത, ചരിത്രത്തിനും അതിനെച്ചുറ്റിയുള്ള അന്ത വിശ്വാസങ്ങൾക്കും പഞ്ഞമില്ലാത്ത ക്രിക്കറ്റ് ലോകത്തിൽ പഴയ സംഭവങ്ങളിലെ സമാനതകൾ നിരത്തി രസകരമായ ഒരു പ്രവചനം വന്നിട്ടുണ്ട്, ഓസ്ട്രേലിയ കിരീടം നേടുമെന്ന്! 2011 ലോകകപ്പ് മുതൽ 2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വരെയുള്ള ഒൻപത് ICC ടൂർണമെന്റുകളിലെ ഫൈനലിന് മുന്നെ ട്രോഫിയുമായി പോസ് ചെയ്യുന്ന ക്യാപ്റ്റന്മാരുടെ ചിത്രങ്ങളാണ് ഈ പ്രവചനത്തിന് അടിസ്ഥാനം. ഒൻപതിൽ എട്ട് തവണയും ഫോട്ടോയുടെ ഇടത് വശത്ത് സ്ഥാനം പിടിച്ച ക്യാപ്റ്റൻമാരാണ് ട്രോഫി ഉയർത്തിയത്! ഇത്തവണത്തെ ഫോട്ടോയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് ആണ് ഇടതു വശത്ത് നിൽക്കുന്നത്!

Australia will win WC

2014 ൽ ടിട്വന്റി ലോകകപ്പിൽ മാത്രമാണ് ഇതിലൊരു മാറ്റം ഉള്ളത്, അന്ന് ഇടത് വശത്ത് നിന്ന ധോനിക്ക് കിരീടം ഉയർത്താൻ കഴിഞ്ഞില്ല. ഇതല്ലാതെ വേറെയും ചില പ്രവചനങ്ങള്‍ ഓസ്ട്രേലിയക്ക് അനുകൂലമാവുന്നുണ്ട്.
Espncricinfo പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് – ടിട്വന്റി ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജുകളിൽ ഇന്ത്യയെ നേരിട്ട ടീമുകൾക്ക് ആ വർഷം കപ്പുയർത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണ ഗ്രൂപ്പിൽ ഇന്ത്യയെ നേരിട്ടത് ന്യൂസിലാന്റ് ആണെന്നത് കൂടി പോസ്റ്റ് ഓർമപ്പെടുത്തുന്നു.

ആദ്യം പറഞ്ഞ പോലെ, സമ്മർദത്തെ അതിജീവിച്ച് മികവ് പുലർത്തുന്ന ടീം തന്നെ കിരീടമുയർത്തും എന്നതാണ് ഏറ്റവും ലോജിക്കാലായ പ്രവചനം! ചരിത്രത്തിൽ ആറാമത്തെ മാത്രം ICC ടൂർണമെന്റ് ഫൈനലാണ് ന്യൂസിലാന്റിന് ഇത്. ആറിൽ മൂന്നും കഴിഞ്ഞ രണ്ട് വർഷത്തിൽ ആണ് എന്നത് നിലവിലെ ടീമിന്റെ മികവിനെ ആണ് സൂചിപ്പിക്കുന്നത്. ഒരു വർഷത്തിൽ രണ്ട് ICC കിരീടം ഉയർത്തുന്ന ആദ്യ ടീമാവാൻ ആണ് വില്യംസണും ടീമും എത്തുന്നത്. ലോകക്രിക്കറ്റിലെ രാജാക്കന്മാര്‍ ആയി വാണിരുന്ന കാലവും കൈ നിറയെ Icc ട്രോഫികളും ഉണ്ടായിട്ടും കുട്ടി ക്രിക്കറ്റിലെ വലിയ വേദിയിൽ നേട്ടങ്ങൾ ഇല്ലാത്തതിന്റെ ക്ഷീണം തീർക്കാനാണ് ഫിഞ്ചും കൂട്ടരും എത്തുന്നത്.

രണ്ട് ത്രില്ലർ സെമി ഫൈനലുകൾ കടന്നാണ് ഇരു ടീമുകളും എത്തുന്നത്. രണ്ട് പേരും ചേസിങിലൂടെ വിജയം നേടി. ടൂർണമെന്റിലുടനീളം എന്ന പോലെ ടോസ് നേടിയവർക്ക് മുൻതൂക്കം ഉണ്ടാവും, പക്ഷെ അത് നഷ്ടപ്പെട്ടാലും ആ മുൻതൂക്കം മറികടക്കാനുള്ള ക്വാളിറ്റി ഇരു ടീമുകൾക്കും ഉണ്ട്. പരിക്കേറ്റ കോൺവേക്ക് പകരം ടിം സെയ്ഫെർട്ട് ന്യൂസിലാന്റ് ഇലവനിലേക്ക് വരും, ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതകളില്ല. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7-30 ന് ആണ് മത്സരം.

മെസ്സിയെ ചൊല്ലിയുള്ള അർജൻറീന PSG തർക്കത്തിൽ എമിലിയാനോ തീ കോരിയിടുന്നു…

പ്രതിഷേധങ്ങൾക്ക് ഫലം യുണൈറ്റഡ് അധികൃതർ സിദാനുമായി ചർച്ച തുടങ്ങി: സൺഡേ ടൈംസ് റിപ്പോർട്ട്