in

LOVELOVE OMGOMG CryCry LOLLOL AngryAngry

പ്രതിഷേധങ്ങൾക്ക് ഫലം യുണൈറ്റഡ് അധികൃതർ സിദാനുമായി ചർച്ച തുടങ്ങി: സൺഡേ ടൈംസ് റിപ്പോർട്ട്

സിദാൻ എന്ന പരിശീലകന് ഏറെ പ്രിയപ്പെട്ട മൂന്ന് താരങ്ങൾ ഇപ്പോൾ മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ ഉണ്ട്. ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ റാഫേൽ വരാൻ, പോൾ പോഗ്ബകൂടാതെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് അവർ. ഇവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സിദാന് യുണൈറ്റഡ് നിരയിൽ പുനർ വിന്യാസം നടത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള വെല്ലുവിളിയല്ല

Zidane Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഈ സീസണിനെ വരവേറ്റത് എന്നാൽ അവർക്ക് നിരാശപ്പെടുത്തുന്ന ഒരു പ്രകടനം ആയിരുന്നു ക്ലബ്ബിന് നൽകുവാൻ കഴിഞ്ഞത്. കിടിലൻ കുറച്ചു താരങ്ങളെത്തി എന്നതൊഴിച്ചാൽ കാര്യമായ ഒരു നേട്ടവും ഇതുവരെയും ടീമിന് ഉണ്ടാക്കുവാൻ സീസണൽ കഴിഞ്ഞില്ല. പരിശീലകന്റെ കുത്തഴിഞ്ഞ തന്ത്രങ്ങൾ തന്നെയാണ് ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തുന്നത്. അതുകൊണ്ട് യുണൈറ്റഡ് ആരാധകർ ഇന്ന് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.

ഇതുവരെ ഒരു കോമ്പിനേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതുമാത്രമല്ല അദ്ദേഹത്തിൻറെ പോരായ്മ, താരതമ്യേന ഭേദപ്പെട്ട നിലയിൽ സ്ക്വാഡ് റൊട്ടേഷൻ നടത്തുവാൻ പോലും കഴിയുന്നില്ല എന്നത് ആരാധകരുടെ ആശങ്കകൾക്കും ഇതിൽ കൂടുതൽ കരിനിഴൽ പടർത്തിയതിനാൽ ആരാധകരുടെ പ്രതിഷേധം ഇന്ന് മാഞ്ചസ്റ്റർ നഗരത്തിൽ ഇരമ്പുകയായിരുന്നു. ഇപ്പോൾ സൺഡേ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് ആരാധകർക്ക് ആഹ്ലാദം പകരുന്നുണ്ട്.

Zidane Manchester United

മുൻ റയൽമാഡ്രിഡ് താരവും പരിശീലകനുമായ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനെ പരിശീലകനായി എത്തിക്കുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടങ്ങി എന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിനെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു ധരിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ കിണഞ്ഞ് പരിശ്രമങ്ങൾ നടത്തുന്നുണ്ട് എന്നുകൂടി അവർ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ അദ്ദേഹത്തിന് ഫ്രാൻസ് ഫുട്ബോൾ ദേശീയ ടീമിന്റെ പരിശീലകൻ ആകുവാൻ താല്പര്യം ഉണ്ടെങ്കിലും നിലവിലെ പരിശീലകനെ തൽക്കാലം അവർ മാറ്റുവാൻ സാധ്യതയില്ല. അത്രവേഗം മറ്റ് ക്ലബ്ബുകളുടെ ക്ഷണം സ്വീകരിക്കാൻ തയ്യാറല്ലാത്ത സിദാൻ എന്ന പരിശീലകനെ യുണൈറ്റഡ് നിരയിലേക്ക് ആകർഷിക്കുവാൻ കഴിയുന്ന ചില ഘടകങ്ങളുണ്ട്.

സിദാൻ എന്ന പരിശീലകന് ഏറെ പ്രിയപ്പെട്ട മൂന്ന് താരങ്ങൾ ഇപ്പോൾ മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ ഉണ്ട്. ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ റാഫേൽ വരാൻ, പോൾ പോഗ്ബകൂടാതെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് അവർ. ഇവരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സിദാന് യുണൈറ്റഡ് നിരയിൽ പുനർ വിന്യാസം നടത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള വെല്ലുവിളിയല്ല

രസകരമായ സമാനതകൾ, കിരീടം ഓസ്ട്രേലിയക്ക് തന്നെ എന്ന് ആരാധകര്‍…

നെയ്മർ വിരമിച്ചാൽ ബ്രസീലിന് വിള്ളലുണ്ടാകുമെന്ന് ബ്രസീലിയൻ ഇതിഹാസം…