in , ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ഇനിയും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പറഞ്ഞു വിടും, പക്ഷെ ഒരു സൂപ്പർ താരമെത്തും….

യുവ താരം ഗിവ്സനോട് ടീം വിടാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപെട്ടു.നിഷു ബ്ലാസ്റ്റേഴ്‌സ് വിടും.ആരാധകർക്ക് ആശ്വാസം നൽകി കൊണ്ട് നിലവിൽ ഫ്രീ ഏജന്റായ ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ നിശബ്ദമാണ്.താരങ്ങളെ ഒഴിവാക്കുന്ന തിരക്കിലാണ് ടീം ഇപ്പോൾ.പക്ഷെ ഒരു താരത്തെ പോലും ടീമിലെത്തിച്ചില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ഔദ്യോഗികമായി തന്നെ ബ്ലാസ്റ്റേഴ്‌സ് കുറെ കളിക്കാരെ ഒഴിവാക്കിയതായി അറിയിച്ചിരിക്കുന്നു. അൽവരോ ഗോവയിലേക്ക് കൂടുമാറിയതും വിൻസി ചെന്നൈയിലേക്ക് പോയത് ഇതിൽ ചിലത് മാത്രമാണ്. ചെഞ്ചോയെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.

ആൽബിനോ ഗോമസും സെയ്‌തിസാൻ സിങ്ങും ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ഇനിയും താരങ്ങൾ ടീം വിടാൻ സാധ്യതയുണ്ട്.പക്ഷെ ആരാധകർക്ക് ആശ്വാസം നൽകി കൊണ്ട് ഒരു ഇന്ത്യൻ താരത്തെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.

യുവ താരം ഗിവ്സനോട് ടീം വിടാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപെട്ടു.നിഷു ബ്ലാസ്റ്റേഴ്‌സ് വിടും.ആരാധകർക്ക് ആശ്വാസം നൽകി കൊണ്ട് നിലവിൽ ഫ്രീ ഏജന്റായ ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും.

സെവിയ്യും ഇന്ത്യയിലേക്ക്..

റോയ് കൃഷ്ണ എങ്ങോട്ട്??.