in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണക്ക് പുറമെ മറ്റൊരു സൂപ്പർ വിദേശ താരം കൂടി ടീമിൽ തുടരും..

ആറു വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്കെത്തിച്ച ഇവാൻ വുകമനോവിച് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരുമെന്നും മാർക്കസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Marko Leskovic and Ivan Vukumanovic [KBFC/Twiter ]

അടുത്ത സീസണിൽ ഏതൊക്കെ വിദേശ താരങ്ങൾ ടീമിൽ തുടരുമെന്ന് വേവലാതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. സൂപ്പർ താരം അഡ്രയൻ ലൂണക്ക് രണ്ട് വർഷേത്തേക്കുള്ള കരാർ ഒള്ളത് കൊണ്ട് തന്നെ ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞകുപ്പായത്തിൽ പന്ത് തട്ടും.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെൽഗുഹോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അഡ്രയൻ ലൂണക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിച്ചും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അടുത്ത സീസണിൽ മഞ്ഞകുപ്പായം അണിയും.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രമുഖ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നു.

ആറു വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്കെത്തിച്ച ഇവാൻ വുകമനോവിച് അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരുമെന്നും മാർക്കസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോർമിപാമിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം, സൂചന നൽകി പരിശീലകൻ.

നിങ്ങൾ ജീവിതത്തില്‍ തോറ്റു പോയവരാണെന്ന തോന്നൽ നിങ്ങള്‍ക്ക് ഉള്ളില്‍ ഉണ്ടെങ്കിൽ ധോണിയിലേക്ക് നോക്കുക. അവിടെ നിങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉണ്ട്