in , ,

LOLLOL LOVELOVE CryCry AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ട്രാൻസ്ഫർ ശ്രമം കൂടി പരാജയപെട്ടു, എ ടി കെ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല..

കേരള ബ്ലാസ്റ്റേഴ്‌സിനെ നിരാശ നൽകുന്ന ഒരു ട്രാൻസ്ഫർ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സിനെ നിരാശ നൽകുന്ന ഒരു ട്രാൻസ്ഫർ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

കഴിഞ്ഞ മാസമാണ് എ ടി കെ മോഹൻ ബഗാൻ താരം പ്രിതം കോട്ടലിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത് . ഇപ്പോൾ താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്ന് പറഞ്ഞിരിക്കുകയാണ് മാർക്കസ്. പ്രിതം കോട്ടൽ എ ടി കെ യിൽ തന്നെ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

28 വയസ്സകാരനാണ് പ്രിതം കോട്ടൽ. ഡൽഹി ഡൈനമോസിൽ നിന്നാണ് എ ടി കെ യിലേക്കെത്തിയത്. റൈറ്റ് ബാക്കാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ.ഈ മാസം താരത്തിന്റെ എ ടി കെ യുമായിയുള്ള കരാർ അവസാനിക്കും.

നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 18.75 മില്യൺ ഇന്ത്യൻ രൂപയാണ്. സെന്റർ ബാക്ക്, ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിലും താരം കളിക്കും. ഇപ്പോൾ നടക്കുന്ന എ എഫ് സി കപ്പിലും മികച്ച പ്രകടനമാണ് താരം നടത്തുന്നത്.ഒരു ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

രണ്ട് ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക്..

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിന് ഒപ്പം പന്ത് തട്ടിയ താരം എ ടി കെ മോഹൻ ബഗാനിലേക്ക്..