in ,

കാവാനിക്ക് പകരം റൊണാൾഡോക്ക്‌ ഒപ്പം പന്ത് തട്ടാൻ ഉറുഗ്വായ് യുവതാരം..

മുൻ റൗണ്ടുകളിൽ ബാഴ്‌സലോണ, ബയേൺ, അജാക്‌സ് എന്നിവയ്‌ക്കെതിരെ സ്‌കോർ ചെയ്തു, വാരാന്ത്യത്തിൽ ബെലെനെൻസസ് എസ്എഡിക്കെതിരെ ഈ 22-കാരൻ ഹാട്രിക് നേടിയിരുന്നു.മുൻ നിര ക്ലബ്ബുകളായ പി എസ് ജി യും ചെൽസിയും താരത്തിന് വേണ്ടി രംഗത്തുണ്ട്. നിലവിൽ നുനെസിനായി ഏകദേശം 70 മില്യൺ യൂറോയാണ് ബെനഫിക്ക പ്രതീക്ഷിക്കുന്ന

എഡിസൺ കവാനിക്ക്‌ പകരം മറ്റൊരു ഉറുഗ്വായ് യുവ താരത്തെ ടീമിലെത്തിക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ട്‌. എഡിസൺ കവാനി ഈ സീസൺ അവസാനത്തോടെ ക്ലബ്‌ വിടുമെന്ന് ഏറെകുറെ ഉറപ്പാണ്. അത് കൊണ്ട് തന്നെ താരത്തിന് പകരക്കാരെ തേടുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.

ദി അതെലെറ്റിക്കിന്റെ റിപ്പോർട്ട്‌ പ്രകാരം ബെനിഫിക്കയുടെ ഉറുഗ്വായ് സ്ട്രൈക്കർ ഡാർവിൻ നുനെസിനെ സ്വന്തമാക്കാനാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.ഈ സീസണിൽ ബെനഫിക്കക്ക്‌ വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 31 ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്.ബെൻഫിക്ക ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ എത്തിയതിന് പിന്നിൽ ഉറുഗ്വേൻ സ്‌ട്രൈക്കർ നിർണായകമായിരുന്നു.

മുൻ റൗണ്ടുകളിൽ ബാഴ്‌സലോണ, ബയേൺ, അജാക്‌സ് എന്നിവയ്‌ക്കെതിരെ സ്‌കോർ ചെയ്തു, വാരാന്ത്യത്തിൽ ബെലെനെൻസസ് എസ്എഡിക്കെതിരെ ഈ 22-കാരൻ ഹാട്രിക് നേടിയിരുന്നു.മുൻ നിര ക്ലബ്ബുകളായ പി എസ് ജി യും ചെൽസിയും താരത്തിന് വേണ്ടി രംഗത്തുണ്ട്. നിലവിൽ നുനെസിനായി ഏകദേശം 70 മില്യൺ യൂറോയാണ് ബെനഫിക്ക പ്രതീക്ഷിക്കുന്നത്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ടെൻ ഹാഗിന് കീഴിൽ നവ ചരിതം കുറിക്കാൻ ഒരുങ്ങുകയാണ്. ടോട്ടേൻഹാമിൽ നിന്ന് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നെ സ്വന്തമാക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോ മാത്രമാണ് യുണൈറ്റഡിന്റെ സെന്റർ ഫോർവേഡ്. അത് കൊണ്ട് തന്നെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഒരു സെന്റർ ഫോർവേഡ് ടീമിലേക്കെത്തിയേക്കും.

സുഹൈറിനെ സ്വന്തമാക്കാൻ നിന്ന ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വലിയൊരു പ്രതിസന്ധി വന്നു നിൽക്കുന്നു…

ഇന്ത്യൻ ഫുട്ബോളിനു വേണ്ടി മുംബൈ സിറ്റി ചരിത്രം കുറിച്ചു, ഇത് അഭിമാന നിമിഷം ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക്