in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കോപ്പ- അമേരിക്ക; അർജന്റീനയ്ക്ക് ക്വാർട്ടർ എതിരാളികളായി

ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും മത്സരങ്ങൾ പൂർത്തിയായതോടെ മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിനും വ്യക്തത വന്നിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ കാനഡ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ വെനസ്വെലയെ നേരിടും. ഈ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ വിജയിച്ചാൽ അർജന്റീന സെമിയിൽ നേരിടുക.

കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനൽ എതിരാളികളായി. ക്വാർട്ടർ ഫൈനലിന്റെ പൂർണരൂപം പുറത്ത് വന്നിട്ടില്ലെങ്കിലും നിലവിൽ അവസാനിച്ച മത്സരഫലങ്ങളെ അടിസ്ഥാനമാക്കിയാണ് അർജന്റീനയുടെ ക്വാർട്ടർ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായത്.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയ്ക്ക് ക്വാർട്ടറിൽ നേരിടേണ്ടത് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ്. ഗ്രൂപ്പ് ബിയിലെ പോരാട്ടം ഇന്ന് അവസാനിച്ചതോടെ ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്തിരിക്കുന്നത് ഇക്വഡോറാണ്.

ALSO READ: അടുത്ത ലോകകപ്പ് കളിയ്ക്കാൻ ലാബ് ചികിത്സയുമായി മെസ്സി; എന്താണ് ലാബ് ചികിത്സ? അറിയാം…

ഇതോടെ അർജന്റീയുടെ ക്വാർട്ടർ എതിരാളികൾ ഇക്വഡോറാണെന്ന് ഉറപ്പായിരിക്കുകയാണ്. ജൂലായ് നാലിന് ഹൂസ്റ്റണിലാണ് മത്സരം. ക്വാർട്ടറിൽ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലയണൽ മെസ്സി കളിക്കും.

ALSO READ: മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് ബിയിലെയും മത്സരങ്ങൾ പൂർത്തിയായതോടെ മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിനും വ്യക്തത വന്നിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ കാനഡ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ വെനസ്വെലയെ നേരിടും. ഈ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ വിജയിച്ചാൽ അർജന്റീന സെമിയിൽ നേരിടുക.

ALSO READ: യൂറോയിലെ എക്കാലെത്തയും ഉയർന്ന അറ്റൻഡൻസ് മറികടന്ന് മെസ്സിയും അർജന്റീനയും

വലിയ അട്ടിമറികൾ നടന്നില്ലെങ്കിൽ അർജന്റീനയ്ക്ക് ഫൈനൽ വരെയുള്ള യാത്ര എളുപ്പമാണ്. നിലവിലെ ഗ്രൂപ്പ് സമവാക്യം അനുസരിച്ച് ഉറുഗ്വേയോ ബ്രസീലോ ആയിരിക്കും ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

സൂപ്പർ സബ്ബ്; ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗോളടിക്കാൻ ആളായി

നോഹയുടെ ഡീലിൽ ട്വിസ്റ്റ് സംഭവിച്ചോ? ബ്ലാസ്റ്റേഴ്സിന്റെ കരാർ റദ്ധാക്കിയോ? എന്താണ് വാസ്തവം?