in

LOVELOVE OMGOMG LOLLOL CryCry

PSG-യിൽ തുടരുമോ എന്നറിയില്ല, പാരിസിൽ സന്തോഷവാനാണെന്ന് അർജന്റീന സൂപ്പർ താരം…

“മറ്റ് ക്ലബ്ബുകളോട് ഞങ്ങൾക്ക് അസൂയയില്ല. ഞാൻ വളരെ വലിയ ഒരു ക്ലബ്ബിലാണ്, ഞങ്ങളുടെ ലക്ഷ്യങ്ങൾ ഉയർന്നതാണ്, അവ നേടിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകോത്തര നിലവാരമുള്ള കളിക്കാരുണ്ട്, ഏറ്റവും മികച്ച കളിക്കാരും ഇവിടെയുണ്ട്.” “ഞാൻ ക്ലബ്ബിൽ തുടരുമോ എന്ന് എനിക്കിപ്പോഴും അറിയില്ല, സ്പോർട്സ് ഡയറക്ടറുമായും പരിശീലകനുമായി ഞാൻ സംസാരിക്കുന്നു, അവർ സന്തുഷ്ടരാണ്. എനിക്ക് പോകണമെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ആളുകളെല്ലാം സന്തുഷ്ടരാണ്.”

Messi and Martinez [Printrest]

പാരിസ് സെന്റ് ജർമയിന്റെ അർജന്റീന സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പിസ്ജി ക്ലബ്ബ്‌ വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വളരെ ശക്തമായി തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയർന്നു കേൾക്കുന്നത്, 27-കാരനായ താരത്തിന് നിലവിൽ 2023 വരെയാണ് പിസ്ജിയിൽ കരാറുള്ളത്.

എന്നിരുന്നാലും, താൻ പോകാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളെ പറ്റി ESPN അർജന്റീനയുമായുള്ള അഭിമുഖത്തിനിടെ ലിയാൻഡ്രോ പരേഡസ് കൂടുതൽ വിശദീകരണം നൽകി, പാരിസിലും പിസ്ജിയിലും ഒരുപാട് കാലം തുടരാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കി.

Messi and Martinez [Printrest]

“ഞാൻ പാരീസിൽ സന്തോഷവാനാണ്, ഈ ക്ലബ്ബിലും നഗരത്തിലും ജീവിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്, ഇനിയും വർഷങ്ങളോളം ഇവിടെ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “

“മറ്റ് ക്ലബ്ബുകളോട് ഞങ്ങൾക്ക് അസൂയയില്ല. ഞാൻ വളരെ വലിയ ഒരു ക്ലബ്ബിലാണ്, ഞങ്ങളുടെ ലക്ഷ്യങ്ങൾ ഉയർന്നതാണ്, അവ നേടിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ലോകോത്തര നിലവാരമുള്ള കളിക്കാരുണ്ട്, ഏറ്റവും മികച്ച കളിക്കാരും ഇവിടെയുണ്ട്.”

“ഞാൻ ക്ലബ്ബിൽ തുടരുമോ എന്ന് എനിക്കിപ്പോഴും അറിയില്ല, സ്പോർട്സ് ഡയറക്ടറുമായും പരിശീലകനുമായി ഞാൻ സംസാരിക്കുന്നു, അവർ സന്തുഷ്ടരാണ്. എനിക്ക് പോകണമെന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ആളുകളെല്ലാം സന്തുഷ്ടരാണ്.” – പരേഡസ് പറഞ്ഞു.

2019-ൽ പാരിസ് സെന്റ് ജർമയിനിലെത്തിയ അർജന്റീന മിഡ്‌ഫീൽഡർ ലിയാൻഡ്രോ പരേഡസിന് ഇതുവരെ ഒരു ലോകോത്തര നിലവാരത്തിലുള്ള സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല, 2023 വരെ പിസ്ജിയുമായി കരാറുള്ള 27-കാരനായ ലിയാൻഡ്രോ പരേഡസ് പിസ്ജി ക്ലബ്ബ്‌ വിട്ടുപോകുമോ എന്നത് കണ്ടറിയണം.

ക്രിസ്റ്റ്യാനോയും മെസ്സിയുമല്ല, നിലവിൽ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ലിവർപൂൾ താരം അലക്സാണ്ടർ അർനോൾഡ്

മെസ്സി-എംബാപ്പെ ജോഡിയെ തടയാനുള്ള തന്ത്രം വെളിപ്പെടുത്തി മൊണാകോ പരിശീലകൻ…