in , , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അർജന്റീനയുടെ സൂപ്പർ താരം തിരകെ ലാ ലീഗയിലേക്ക്..

അർജന്റീനയുടെ സൂപ്പർ താരം തിരകെ ലാ ലീഗയിലേക്ക്. പ്രമുഖ ഫുട്ബോൾ പേജായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.താരം സ്പാനിഷ് ക്ലബ്ബായ ബാർസലോണയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

Angel Di Maria in Argentina

അർജന്റീനയുടെ സൂപ്പർ താരം തിരകെ ലാ ലീഗയിലേക്ക്. പ്രമുഖ ഫുട്ബോൾ പേജായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.താരം സ്പാനിഷ് ക്ലബ്ബായ ബാർസലോണയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ അർജന്റീനയുടെ സൂപ്പർ താരമായ ഡി മരിയ ട്രാൻസ്ഫർ മാർക്കറ്റിൽ ഫ്രീ ഏജന്റാണ്.12 മില്യൺ യൂറോയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.നേരത്തെ താരം ജുവന്റസിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . താരത്തിന്റെ ഏജന്റ് ജുവന്റസുമായി ചർച്ച നടത്തുമെന്ന് രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു . ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ റോമിയോ അഗ്രെസ്റ്റിയാണ് ആ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം താരം പി എസ് ജി യിൽ തന്റെ അവസാന മത്സരം കളിച്ചിരുന്നു.മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്നാണ് താരം പി എസ് ജി യിലേക്കെത്തിയത്. ഏഴു വർഷത്തിന് ശേഷമാണ് താരം ക്ലബ്‌ വിട്ടത്.

2015 ൽ 5.25 ബില്യൺ ഇന്ത്യൻ രൂപക്കാണ് താരം പി എസ് ജി യിലേക്കെത്തിയത്. ഈ സീസണിൽ പി എസ് ജി ക്ക്‌ വേണ്ടി 31 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളും ഒൻപത് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. കരിയറിൽ പി എസ് ജി ക്ക്‌ വേണ്ടി കളിച്ച 295 മത്സരങ്ങളിൽ നിന്ന് 93 ഗോളും 119 അസ്സിസ്റ്റും ഡി മരിയ സ്വന്തമാക്കിട്ടുണ്ട്.

താരം ഇതിന് മുന്നേ ലാ ലീഗയിൽ ബാർസലോണയുടെ ചിരവൈരികളായ റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടിയിട്ടിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഐതിഹാസിക വിജയങ്ങളിൽ ഒന്നായ ലാ ഡെസിമ വിജയിച്ച ടീമിലും അദ്ദേഹം പങ്കാളിയായിരുന്നു. താരം ബാർസയിലേക്ക് ചേക്കേറുമോ എന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

തങ്ങൾക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടണമെന്ന് ഇന്ത്യൻ പരിശീലകൻ..

മിതാലി രാജ് വിരമിച്ചു, പടിയിറങ്ങിയത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ സച്ചിൻ..