തങ്ങളുടെ അപരാചിത കുതിപ് തുടർന്നു അർജന്റീന. ഫൈനലിസമയിൽ ഇറ്റലിയെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്. വിജയത്തോടെ പരാജയം അറിയാതെ 31 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കി.
യൂറോപ്യൻ ടീമുകൾക്ക് എതിരെ കളിച്ചാൽ അർജന്റീനയുടെ അപരാചിത കുതിപിന് അന്ത്യമാകും എന്ന് പറഞ്ഞ വിമർശകരെ നോക്ക് കുത്തിയാക്കുകയാണ് ഈ വിജയം.28 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം കഴിഞ്ഞ വർഷമാണ് അർജന്റീന നേടിയത്. കോപ്പ അമേരിക്ക ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ തോൽപ്പിച്ചാണ് അവർ വിജയം നേടിയത്.
ഇപ്പോൾ ഒരു വർഷത്തിന് ശേഷം തങ്ങളുടെ രണ്ടാം അന്താരാഷ്ട്ര കിരീടം സ്വന്തമാക്കുകയാണ് മെസ്സിയും കൂട്ടരും. സ്കാലോനിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ഇറ്റലി നിഷ്പ്രഭമായി പോകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. അർജന്റീനക്ക് മുന്നിൽ മാഞ്ചിനിക്ക് കൂട്ടർക്കും ഉത്തരം ഉണ്ടായിരുന്നില്ല.
28 ആം മിനുറ്റിൽ ലോത്തറ മാർട്ടിനെസിലൂടെയാണ് അർജന്റീന തങ്ങളുടെ ഗോളടി ആരംഭിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡി മരിയ ലീഡ് ഉയർത്തി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഡിബാല ഗോൾ പട്ടിക തികച്ചു.