in

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സി വിഷയം കൂടുതൽ സങ്കീർണമാകുന്നു, PSG-ക്കെതിരെ അർജന്റീനിയൻ മാധ്യമം രംഗത്ത്…

പരിക്കിന് ചികിത്സ തേടി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയ ലയണൽ മെസ്സി, ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ അർജന്റീനയുടെ രണ്ട് യോഗ്യത മത്സരങ്ങളിലും കളിക്കാൻ തയ്യാറാകുമെന്നാണ് പ്രശസ്ത സ്പാനിഷ് മാധ്യമം മുണ്ടോ ഡിപ്പോർട്ടിവോ പറഞ്ഞത് .

Lionel Messi for PSG in UCL [Twiter]

ലയണൽ മെസ്സി, ലിയാൻഡ്രോ പരേഡസ് എന്നീ രണ്ട് കളിക്കാർക്കും പരിക്കുകൾ ഉണ്ടായിരുന്നിട്ടും, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിലേക്ക് ഈ രണ്ടു താരങ്ങളെയും വിളിച്ചതിലുള്ള തന്റെ അസന്തുഷ്ടത പാരീസ് സെന്റ് ജെർമെയ്ൻ സ്‌പോർടിംഗ് ഡയറക്ടർ ലിയോനാർഡോ കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനോട് സംസാരിക്കുമ്പോൾ പ്രകടിപ്പിച്ചതാണ്.

ഇപ്പോഴിതാ അർജന്റീനിയൻ മാധ്യമം ഒലെ PSG സ്പോർട്ടിങ് ഡയറക്ടർക്കെതിരെ രംഗത്തെത്തിയിരിക്കുന്നു.

PSG യുടെ അവസാന മത്സരങ്ങളായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ RB Leipzig ഉം ലീഗ്1-ൽ FC Girondins de Bordeaux നെതിരായ മത്സരവും മെസ്സിക്ക് പരിക്ക് കാരണം നഷ്ടമായി. അതിനാൽ 34-കാരനെ അർജന്റീന ദേശീയ ടീമിലേക്ക് വിളിക്കേണ്ടതിന്റെ ആവശ്യകത ലിയോനാർഡോയ്ക്ക് മനസ്സിലാകുന്നില്ല.

Lionel Messi and Mauricio Pochettino

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ശാരീരിക അവസ്ഥയിലോ വീണ്ടെടുക്കൽ ഘട്ടത്തിലോ ഉള്ള ഒരു കളിക്കാരനെ അന്താരാഷ്ട്ര ഡ്യൂട്ടിക്ക് വിടുന്നതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഇത് യുക്തിസഹമല്ല, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഫിഫ ഒരു നിയമം കൊണ്ടുവരണം .” – എന്നാണ് ലിയനാർഡോ പറഞ്ഞത്.

എന്നാൽ, ഈ അന്താരാഷ്ട്ര ഇടവേളയ്ക്ക് ലയണൽ മെസ്സിയെ ഉൾപ്പെടുത്താനുള്ള ദേശീയ ടീമിന്റെ തീരുമാനത്തെക്കുറിച്ചുള്ള ലിയനാർഡോയുടെ അഭിപ്രായം അർജന്റീനിയൻ മാധ്യമം ഒലെ പരാമർശിച്ചു .

“ലിയനാർഡോ ഒരു ആശയത്തെ പ്രതിരോധിക്കുകയാണ് . ഈ ഗ്രഹത്തിലെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ഒരു ക്ലബ്ബിന്റെ ഉത്തരവാദിത്തം ലിയനാർഡോക്കാണ്. കൂടാതെ, പാരീസുകാരേക്കാൾ മെസ്സിയിൽ നിന്ന് കൂടുതൽ ലാഭം നേടാനുള്ള സാധ്യത അർജന്റീനക്കാർക്ക് ഉണ്ടെന്ന് അദ്ദേഹം പരാതിപ്പെടുന്നു. “

“അദ്ദേഹം ഈ ആഴ്‌ച രണ്ടുതവണ പരാതി നൽകിയിട്ടുണ്ട്. തന്റെ സൂപ്പർ ടീം ഇതുവരെ എല്ലാം തകർത്തിട്ടില്ലെന്നതിനെ ന്യായീകരിക്കാൻ ലിയോനാർഡോ കാരണങ്ങൾ തേടുകയാണ്. എന്നാൽ പിഎസ്ജിയുടെ ഖത്തർ മേധാവികൾക്ക്, മെസ്സി അടുത്ത ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ തിളങ്ങുന്നത് പോലെ ക്ലബ്ബിലും തിളങ്ങുന്നത് പ്രയോജനകരമാണെന്ന് ലിയനാർഡോക്കറിയാം . ” – എന്നാണ് അർജന്റീനിയൻ മാധ്യമം ഒലെ പറയുന്നത്.

പരിക്കിന് ചികിത്സ തേടി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലേക്ക് പോയ ലയണൽ മെസ്സി, ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ അർജന്റീനയുടെ രണ്ട് യോഗ്യത മത്സരങ്ങളിലും കളിക്കാൻ തയ്യാറാകുമെന്നാണ് പ്രശസ്ത സ്പാനിഷ് മാധ്യമം മുണ്ടോ ഡിപ്പോർട്ടിവോ പറഞ്ഞത് .

സാവി ബ്രസീൽ ടീമിന്റെ പരിശീലകനാകുമായിരുന്നു, പക്ഷെ, സാവി ചെയ്‍തത് മറ്റൊന്ന്…

“അവന്റെ പൊസിഷനിൽ ഡെംബെലെ ലോകത്തിലെ മികച്ച താരമാകും”- സാവി