in ,

ആർസ്സെനലിനു ന്യൂ കാസിലിന്റെ ഷോക് ട്രീറ്റ്മെന്റ്

ആദ്യ പകുതി മുതൽ മികച്ചു നിന്ന ന്യൂ കാസിൽ ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചതോടെ ഗണ്ണേഴ്‌സ്‌ ആരാധകരുടെ ഏറെക്കാലത്തെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളുടെ മേൽ കരി നിഴൽ വീണിരിക്കുന്നു.

കൃത്യമായ പ്ലാനോട് കൂടി വന്ന എഡ്‌ഢി ഹൊവിന്റെ ന്യൂ കാസിൽ, കളിയുടെ മേധാവിത്യം തുടക്കം മുതലേ പുലർത്തിയിരുന്നു. ബ്രൂണോ ഗിമരെസും ജൊലിന്റെനും മധ്യ നിരയിലും മാക്സിമിനും അൽമിറോണും മുന്നേറ്റത്തിലും മികവ് പുലർത്തിയതോടെ അർസ്സെനൽ First ഹാഫ് മുതലേ പിറകോട്ട് പോയി. പക്ഷെ ഗോൾ കണ്ടെത്താൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ റൈറ്റ് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ക്രോസ് ചെയ്ത ബോൾ ബെൻ വൈറ്റിന്റെ കാലിൽ തട്ടി ആദ്യ ഗോൾ വീണപ്പോൾ തന്നെ അർസ്സെനൽ ഒന്ന് പകച്ചിരുന്നു. പക്ഷെ പതിയെ ബോൾ കണ്ട്രോൾ ചെയ്തു തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ന്യൂ കാസിൽ ഡിഫെൻസിനെ മറി കടക്കാൻ ആയില്ല, ന്യൂ കാസിൽ ആകട്ടെ തുടരെ അറ്റാക്കിങ്ങുകൾ നടത്തി കൊണ്ടേ ഇരുന്നു. ഒടുവിൽ ബ്രൂണോ ഗിമരെസിന്റെ വക രണ്ടാം ഗോളും കണ്ടെത്തി ഗണ്ണേഴ്സിന്റെ UCL സ്വപ്നങ്ങളുടെ ചിറകരിഞ്ഞു.

പടിക്കൽ കലം ഉടക്കുക എന്ന പ്രയോഗത്തെ അന്വർഥമാക്കിയിരിക്കുയാണ് ഗണ്ണേഴ്‌സ്‌. കഴിഞ്ഞ സീസണിൽ ലെസ്റ്റർ ആയിരുന്നു അവസാന മത്സരത്തിൽ തോൽവി വഴങ്ങി ചാമ്പ്യൻസ് ലീഗ് സ്പോട് നഷ്ടപ്പെടുത്തിയത് എങ്കിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചാമ്പ്യൻസ് ലീഗ് സ്വപ്നം ഇപ്പോഴും അർസ്സെനലിനു കിട്ടുമോ എന്നത് ടോട്ടൻഹാം മത്സരത്തെ ആശ്രയിച്ചു ഇരിക്കുന്നു. നോർവിചിനെതിരെ ഇപ്പോഴത്തെ ഫോമിൽ ടോട്ടൻഹാം തോൽക്കാനുള്ള സാധ്യത വളരെ തുച്ഛമാണ്.

അന്റോണിയോ കോണ്ടെക്ക് വീണ്ടും താനൊരു മികച്ച ലീഗ് മാനേജർ ആണെന്ന് തെളിയിക്കാനുള്ള സുവർണാവസരമാണ് ടോപ് 4 സ്ഥാനം ഉറപ്പിച്ചാൽ ലഭിക്കാൻ പോകുന്നത്.

കൊൽക്കത്തക്കും ഇന്ത്യക്കും തിരച്ചടി, സൂപ്പർ താരം പുറത്ത്, താരത്തിന് ഇംഗ്ലണ്ട് സീരീസും നഷ്ടമാകും..

കേരള ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഗോകുലം കേരള പ്രസിഡന്റ്‌.