in

ദൂസര എറിയുമ്പോൾ കൈ മടക്കാൻ അനുവദിക്കണം: അശ്വിൻ

കളിക്കുന്ന സമയത്ത് നിയമപ്രകാരം ദൂസര എറിയുന്ന ഒരേയൊരു ബോളർ സഖ്ലൈൻ മുഷ്താഖ് മാത്രം ആയിരുന്നു. ബോൾ എറിയുമ്പോൾ കൈമുട്ട് പരമാവധി 15 ഡിഗ്രി വരെ മാത്രമേ ചരിക്കാൻ പാടുള്ളൂ എന്ന നിയമം ICC പുനഃപരിശോധിക്കണ്ട സമയം ആയെന്ന് ഇന്ത്യൻ സ്പിന്നർ രവി ചന്ദ്ര അശ്വിൻ.

ദക്ഷിണാഫ്രിക്കൻ പെർഫോമൻസ് അനലിസ്റ്റ് ആയ പ്രസന്ന ആഘോറാവുമയുള്ള ചർച്ചക്ക് ഇടയിൽ ആണ് ഇത്തരം ഒരു അഭിപ്രായം ഉരുത്തിരിഞ്ഞു വന്നത്. ഓഫ് സ്പിൻ ബോളർമാർക്ക് വലങ്കയ്യൻ ബാറ്റ്സ്മാന്മാർക്ക് എതിരെ എറിയാൻ കഴയുന്ന ഏറ്റവും അപകടകാരമായ ബോള് ആണ് ദൂസര.

സഖ്ലൈൻ മുഷ്താഖ് ക്രിക്കറ്റിൽ ദൂസര വിപ്ലവം കൊണ്ടു വന്ന ശേഷം അത് പിന്തുടർന്ന മുത്തയ്യ മുരളീധരനും ഹർഭജൻ സിങ്ങും സയീദ് അജ്മലും എല്ലാം നിയമവിരുദ്ധമായ രീതിയിൽ ആണ് ദൂസര എറിഞ്ഞിരുന്നത് എന്നാണ് ഇവരുടെ വിലയിരുത്തൽ.

നിലവിൽ 15 ഡിഗ്രി മാത്രം കൈമുട്ട് വളക്കാൻ അനുവാദം ഉള്ളത് കൊണ്ട് ദൂസര ഒരു നനഞ്ഞ പടക്കമായി മാറുമെന്ന് ആണ് അശ്വൻ പറയുന്നത്. അതിനാൽ ദൂസര എറിയാൻ കുറഞ്ഞത് 22 ഡിഗ്രി വരെയെങ്കിലും കൈ മുട്ട് വളച്ച് എറിയാൻ അനുവദിക്കണം എന്നാണ് അശ്വിന്റെ അഭിപ്രായം.

അല്ലെങ്കിൽ T20 പോലെയുള്ള ക്രിക്കറ്റ് ഫോർമാറ്റുകൾ ഏകപക്ഷീയമായി ബാറ്റ്സ്മാൻമാർക്ക് മാത്രം അനുകൂലമായ നിലയിലേക്ക് പോകുമെന്ന് അശ്വിൻ അഭിപ്രായപ്പെടുന്നു. ബാറ്റ്സ്മാൻമാരെയും ബോളർമാരേയും ഒരുപോലെ പരിഗണിച്ചാൽമാത്രമേ ക്രിക്കറ്റ് ആസ്വാദകരമാവുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു.

സുവരസിനെ പുറത്താക്കിയ വിഷയത്തിൽ ബാഴ്‍സലോണക്ക് എതിരെ ആൽബ

ആൽബിസെലസ്റ്റകളുടെ പ്രതീക്ഷയാണ് പക്ഷെ അവനും പുറത്തേക്ക്