ലൂക്കസ് ഒക്കാമ്പോസ് എന്ന യുവതാരത്തിന്റെ പേര് എവിടെയും ചർച്ചാവിഷയമാവാറില്ല. അത് എന്തുകൊണ്ടെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല. അദ്ദേഹത്തിന്റെ കരിയറിലേക്ക് നമുക്കൊന്ന് നോക്കാം
മികവുറ്റ ഇടതു വിങ്ങറാണ് ഒക്കമ്പോസ്. അളന്നു കുറിച്ച ക്രോസുകൾ നൽകുന്നതിലും ഏത് ടീമിലും ഏത് പരിശീലകന്റെയും തന്ത്രങ്ങളിലും പെട്ടെന്ന് ഇണങ്ങിച്ചേരുന്നതിലും അദ്ദേഹത്തിന്റെ മികവ് പ്രശംസനീയമാണ്
റിവർപ്ലേറ്റിന്റെ കണ്ടെത്തലാണ് ഒക്കമ്പോസ്. 2011 ൽ സീനിയർ ടീമിലേക്ക്. 2011-12 സീസണിൽ 27 മത്സരങ്ങൾ കളിച്ച് 6 ഗോളുകളും മൂന്നു അസിസ്റ്റുകളും നൽകി കിരീടനേട്ടത്തിലും പങ്കാളി.
അവിടെ നിന്ന് മൊണാക്കോയിലേക്ക്. അവിടെ കൂടുതൽ തിളങ്ങിയ താരം 2012-13 സീസണിൽ ഫ്രഞ്ച് ലീഗ് 2 ചാമ്പ്യൻസ് ആക്കിക്കൊണ്ട് മൊണാക്കോയെ ലീഗ് വണ്ണിലേക്ക് കൈപിടിച്ചുയർത്തി. അവിടെയും തീർന്നില്ല. ലീഗ് വണ്ണിൽ PSG ക്ക് പിന്നിൽ റണ്ണേഴ്സപ്പ് ആയി മൊണാക്കോക്ക് വേണ്ടി ചാമ്പ്യൻസ് ലീഗും കളിച്ചു. ബയേർ ലെവർകുസനെതിരെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും സ്വന്തമാക്കി 2015 വരെ മൊണാക്കോയിൽ തുടർന്ന താരം 96 മത്സരങ്ങളിൽ 15 ഗോളും എട്ട് അസിസ്റ്റും നൽകി
തൊട്ടടുത്ത സീസണിൽ ഒരു വർഷത്തെ ലോണിൽ ഒളിമ്പിക് മർസെയിലേക്ക് ചേക്കേറിയ താരത്തെ ആ സീസണ് ശേഷം മാർസെ സ്വന്തമാക്കി. 132 മത്സരങ്ങളിൽ പങ്കാളിയായ താരത്തിന്റെ സമ്പാദ്യം 27 ഗോളും 15 അസിസ്റ്കളുമാണ്. 2017-18 സീസൺ ക്ലബ്ബിനെ യൂറോപ്പ ലീഗ് റണ്ണേഴ്സപ്പ് ആക്കിയതിൽ നിർണായക പങ്ക് വഹിച്ചു
അവിടെ നിന്ന് ചെറിയ ലോൺ കാലയളവുകളിൽ ജെനോവ, മിലാൻ ടീമുകളിൽ കളിച്ച താരം 2019 ൽ സെവില്ലയിലേക്ക് ചേക്കേറി
സെവില്ല താരത്തിന്റെ കരിയറിൽ വഴിത്തിരിവായി. 2019 -20 സീസൺ യൂറോപ്പ ലീഗ് സെവില്ല നേടുമ്പോൾ നിർണായക പങ്ക് വഹിച്ചുകൊണ്ട് താരം ഉണ്ടായിരുന്നു. യുവേഫ സൂപ്പർ കപ്പ് റണ്ണേഴ്സപ്പും ആയി സെവില്ലക്കൊപ്പം ഒക്കമ്പോസ്. 2019 – 20 ലാലിഗ സീസണിൽ 33 മത്സരങ്ങളിൽ 14 ഗോളും 3 അസിസ്റ്റും നൽകിയ താരം 2020-21 സീസണിൽ 34 കളികളിൽ 5 ഗോളും 4 അസിസ്റ്റും സംഭാവന ചെയ്തു.
അർജന്റീനക്ക് വേണ്ടി ഇതുവരെ ഒരു സുപ്രധാന ടൂർണമെന്റ് കളിക്കാൻ സാധിച്ചിട്ടില്ല താരത്തിന് എന്നത് ഒരു അത്ഭുതമായി തോന്നുന്നില്ല. കാരണം, നിർണായക ടൂർണമെന്റുകളിൽ അർജന്റീന താഴത്തെ സൂപ്പർ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻനിര താരങ്ങളുടെ പേരുകളും കാണാം. അതുതന്നെ ആവണം കുറച്ചു കാലമായി തുടരുന്ന അവരുടെ കിരീടവരൾച്ചയ്ക്ക് ഒരു പരിധി വരെ കാരണമാവുന്നതും.
സൂപ്പർ താരങ്ങളെ കുത്തി നിറക്കുന്നതിന് ഇടയിൽ ഇത്തവണയും പതിവ് പോലെ അവർ ഇക്കുറിയും കൈ വിട്ടു കളഞ്ഞു ഈ അസാമാന്യ പ്രതിഭയെ. അതുതന്നെ ആവണം കുറച്ചു കാലമായി തുടരുന്ന അവരുടെ കിരീടവരൾച്ചയ്ക്ക് ഒരു പരിധി വരെ കാരണമാവുന്നതും എന്നല്ല പറയണ്ടത് ആണെന്ന് തന്നെ പറയ