ഏറെക്കാലമായി ടീമിന്റെ തെറ്റായ ട്രാൻസഫർ നയങ്ങൾ മൂലം ഏറെ നിരാശ നിറഞ്ഞ വഴിയിലൂടെ കടന്നു പോയവർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. എന്നാൽ ഇത്തവണ മാനേജ്‌മെന്റ് സ്വീകരിക്കുന്ന തെറ്റായ നയങ്ങൾക്ക് എതിരെ ഓൾഡ് ട്രാഫോഡിലെ യൂണൈറ്റഡ് ആരാധകർ തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തുക വരെ ചെയ്തു.
ഏതായാലും അവരുടെ പ്രതിഷേധത്തിന് ഫലം ഉണ്ടായി എന്ന് തന്നെ ആണ് നിലവിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. അതിന്റെ ആദ്യ പടിയായി ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ജോർദാൻ സാഞ്ചോയെ ടീമിൽ എത്തിക്കാൻ ചെകുത്താന്മാർ കരുക്കൾ നീക്കിത്തുടങ്ങി. യൂണൈറ്റഡ് ഓഫർ ചെയ്യുന്ന തുകയേക്കാൾ കൂടുതൽ തുക ആണ് ജർമൻ ക്ലബ്ബ് അവിശ്യപ്പെടുന്നത്.
എന്നാൽ 2026 വരെ ഓൾഡ് ട്രാഫോഡിൽ തുടരണമെന്ന ഒരു വ്യക്തിഗത ധാരണ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാഞ്ചോയുമായി ഉണ്ടാക്കാൻ കഴിഞ്ഞത് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. അതിന് പുറമെ ആണ് നിലവിലുള്ള യൂണൈറ്റഡ് താരമായ ഫ്രഞ്ച് താരം പോൾ പോഗ്ബയുമായി പുതിയ കരാറിന് നീക്കങ്ങൾ ആരംഭിച്ചത്.
പോഗ്ബയ്ക്ക് ശോഭിക്കാൻ പറ്റുന്ന രീതിയിലുള്ള തരത്തിൽ ഉള്ള ഗെയിം പ്ലാൻ റെഡിയാക്കി പോഗ്ബയുടെ പ്രതിഭ പ്രയോജനപ്പെടുത്താൻ ആണ് യൂണൈറ്റഡും കാത്തിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. എന്ത് തന്നെ വന്നാലും താൻ യുണൈറ്റഡിൽ കാണുമെന്നും അദ്ദേഹം ഇന്ന് പറഞ്ഞിരുന്നു. ഏതായാലും പുറത്തു വരുന്ന വാർത്തകളിൽ യൂണൈറ്റഡ് ആരാധകർ ഏറെ സന്തോഷത്തിലാണ്.
പോഗ്ബയെ പോലെ ഒരു പ്രതിഭയെ ഇത്ര നാളും വേണ്ട രീതിയിൽ യൂണൈറ്റഡ് മാനേജ്‌മെന്റ് ഉപയോഗിക്കാതെ ഇരുന്നത് ആരാധകർക്ക് ഇടയിൽ മാത്രം അല്ല ഫുട്ബാൾ പ്രേമികൾക്കും ഇടയിൽ ഉണ്ടായിരുന്നു. യൂണൈറ്റഡിന്റെ പുതിയ തീരുമാനം ഏവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.