മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൂണോ ഫെർണാണ്ടസുമായി പുതിയ കരാർ ചർച്ചകൾ ആരംഭിക്കുന്നു. എങ്ങോ എവിടെയോ മാഞ്ചസ്റ്റർ യുണൈറ്റഡ് നഷ്ടമാക്കിയ മഹത്തായ ഭൂത കാല പ്രതാപത്തിലേക്ക് അവരെ കൈ പിടിച്ച് ഉയർത്താൻ വന്ന രക്ഷകനാണ് ബ്രൂണോ ഫെർണാണ്ടസ് എന്ന പറങ്കിപ്പോരാളി എന്നു വിശ്വസിക്കുന്നവർ ഏറെയാണ്.
ക്ലബ്ബിനായി ഫെർണാണ്ടസ് ഒരു പുതിയ ദീർഘകാല കരാർ ഒപ്പിടുകയാണെന്നും അത് സാധ്യമാക്കാൻ അദ്ദേഹത്തിന്റെ ഏജന്റ് നഗരത്തിലുണ്ടെന്നും മിറർ റിപ്പോർട്ട് ചെയ്തു. മിഗുവൽ പിൻഹോ മാഞ്ചസ്റ്ററിലാണ്.
നിലവിൽ യുണൈറ്റഡിന് വേണ്ടി വളരെ മികച്ച പ്രകടനം ആണ് പോർച്ചുഗീസ് താരം നടത്തുന്നത്. ഫെർണാണ്ടസിന്റെ മികച്ച ഫോമിന് പ്രതിഫലം നൽകാൻ ക്ലബ് ആഗ്രഹിക്കുന്നു.
ഈ സീസണിൽ 37 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്. അതിനുള്ള അംഗീകാരം പോലെ മിഡ്ഫീൽഡറെ ക്ലബ്ബിന്റെ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. താരത്തിനെ ഇനിയുള്ള കാലം കൂടെ പിടിച്ചു നിർത്താൻ യുണൈറ്റഡ് പഠിച്ച പണി പതിനെട്ടും പയറ്റുമെന്നു ഉറപ്പാണ്.