in

ഡേവിഡ് ബെക്കാമും സ്റ്റീവൻ ജെറാർഡും ഹാൾ ഓഫ് ഫെയിമിലേക്ക്

2021 ലെ പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിലേക്കുള്ള ഏറ്റവും പുതിയതും അവസാനത്തേതുമായ എൻ‌ട്രികളായി സ്റ്റീവൻ ജെറാർഡ്, ഡേവിഡ് ബെക്കാം എന്നിവരെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ജോഡികളായ എറിക് കാന്റോണ, റോയ് കീൻ, ആഴ്സണൽ ജോഡികളായ തിയറി ഹെൻ‌റി, ഡെന്നിസ് ബെർ‌കാമ്പ്, പ്രീമിയർ ലീഗ് ടോപ്പ് ഗോൾ സ്‌കോറർ അലൻ ഷിയറർ, മിഡ്‌ഫീൽഡർ ഫ്രാങ്ക് ലാം‌പാർഡ് എന്നിവരോടൊപ്പം ഇവർ കൂടി ചേരും.

ഡേവിഡ് ബെക്കാമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ, 1996 ൽ എ‌എഫ്‌സി വിംബിൾഡണിനെതിരെ പ്രസിദ്ധമായ ഒരു ഹാഫ് വോളി ഗോളിലൂടെയാണ് പ്രധാനവാർത്തകളിലേക്ക് കടന്നുവന്നത്. ആറ് പ്രീമിയർ ലീഗുകളും രണ്ട് എഫ്എ കപ്പുകളും ഒരു ചാമ്പ്യൻസ് ലീഗും നേടിയ അദ്ദേഹം ഈ കാലയളവിൽ സർ അലക്സ് ഫെർഗൂസണിന്റെ കീഴിൽ യുണൈറ്റഡിന്റെ വിജയത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ഇംഗ്ലീഷുകാരൻ ഈ സമയം 62 ഗോളുകളും 80 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. 115 തവണ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച താരം ഒരു ബിസിനസ് ഐക്കൺ കൂടി ആണ്.

പ്രീമിയർ ലീഗ് കിരീടം നേടാൻ ഒരിക്കലും കഴിഞ്ഞില്ലെങ്കിലും, ജെറാർഡ് ലിവർപൂളിന്റെ ഒരു വലിയ ഭാഗമായിരുന്നു, കാരണം അവർ രണ്ട് എഫ്എ കപ്പുകളും മൂന്ന് ലീഗ് കപ്പുകളും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടി മിഡ്ഫീൽഡ് നങ്കൂരമിട്ടു നിർത്തിയ പടനായകൻ ആയിരുന്നു സ്റ്റീവൻ ജെറാർഡ്. 2015 ൽ തന്റെ ബൂട്ട് അഴിച്ചു ജെറാർഡിന് ഒരിക്കലും അർഹമായ പ്രീമിയർ കിരീടം നേടാനായില്ല, പക്ഷേ തീർച്ചയായും ഹാൾ ഓഫ് ഫെയിമിൽ ഇടം നേടാൻ അദ്ദേഹം യോഗ്യനാണ്.

ബ്രൂണോ ഫെർണാണ്ടസുമായി മാഞ്ചസ്റ്റർയുണൈറ്റഡ് ദീർഘകാല കാരറിലേക്ക്

പോർച്ചുഗീസ് ടീമിൽ പ്രീമിയർ ലീഗ് താരങ്ങളുടെ കൂട്ടയിടി