in

വിദേശ മണ്ണിൽ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള ഏഷ്യൻ താരം ധോണി തന്നെ

MS Dhoni

ഓവർ സീസിൽ ധോണിക്ക് മുട്ടു വിറക്കുമെന്നു പറഞ്ഞു ട്രോളുന്ന നിങ്ങൾക്ക് അറിയുമോ ഏഷ്യൻ താരങ്ങളിൽ വിദേശ മണ്ണിൽ ഒരു ബാറ്റിങ് റെക്കോർഡ് ധോണിക്ക് ഉള്ളതായി. അതും ഏഷ്യൻ താരങ്ങളുടെ ബാറ്റിങ് ശവപ്പറമ്പ് എന്നു വിളിക്കപ്പെടുന്നSENA രാജ്യങ്ങളിൽ. (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂ സീലാന്റ്, ഓസ്‌ട്രേലിയ)

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂ സീലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ഏറ്റവുമധികം ഫിഫ്റ്റി ഉള്ള ഏഷ്യൻ താരം ആണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. 16 ഫിഫ്റ്റികൾ ഉള്ള ധോണി മറ്റുള്ളവരെക്കാൾ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഉള്ള പാകിസ്ഥാൻ ഇതിഹാസം ഇമ്രാൻ ഖാന് 11 ഫിഫ്റ്റികൾ മാത്രം ആണ് ഉള്ളത്.

മൂനാം സ്ഥാനത്തു നിൽക്കുന്നത് നിലവിലെ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ആണ്. 9 ഫിഫ്റ്റി ആണ് കോഹ്ലിക് ഉള്ളത്. 8 അർദ്ധ ശതകങ്ങളും ആയി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ്‌ അസറുദീനും പാകിസ്ഥാൻ താരം ജാവേദ് മിയാൻ ദാദും പിന്നാലെ ഉണ്ട്.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂ സീലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സെഞ്ച്വറി ഇല്ല എന്ന പേരിൽ ധോണിയെ വിമർശിക്കുന്നവരക്കുള്ള ചുട്ട മറുപടി കൂടിയാണ് ഈ റെക്കോർഡ്.

പോഗ്ബയുടെ പ്രതിഭ മുതലെടുക്കുവാൻ യൂണൈറ്റഡ് തീരുമാനം, ആരാധകർ ആവേശത്തിൽ

ഒഫീഷ്യൽ; യുണൈറ്റഡിന്റെ ആദ്യ ബിഡ് വളരെ കുറഞ്ഞ തുകയെന്ന പേരിൽ തള്ളി