in

ഒഫീഷ്യൽ; യുണൈറ്റഡിന്റെ ആദ്യ ബിഡ് വളരെ കുറഞ്ഞ തുകയെന്ന പേരിൽ തള്ളി

Jadon Sancho [sportbible]

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടോപ്പ് ട്രാൻസ്ഫർ ടാർഗെറ്റ് ജയ്ഡൻ സാഞ്ചോക്കായി ആദ്യ ട്രാൻസ്‌ഫർ ബിഡ് മുന്നോട്ട് വച്ചു എങ്കിലും തുക വളരെ കുറവാണ് എന്ന പേരിൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് ആദ്യ ബിഡ് തള്ളിക്കളഞ്ഞു. 60 മില്യണിന്റെ ബിഡ് ആണ് ഓൾഡ് ട്രാഫോഡ് ആസ്ഥാനമാക്കിയ ക്ലബ്ബ് സമർപ്പിച്ചത്.

21 വയസ് മാത്രം പ്രായമുള്ള സാഞ്ചോയെ ദീർഘകാല പദ്ധതികൾ കൂടി പരിഗണിക്കുമ്പോൾ 60 മില്യൺ പൗണ്ടിന് ലഭിക്കില്ല എന്നത് നേരത്തെ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു. എന്നാൽ താരവുമായി ഒരു വ്യക്തിഗത ധാരണയിൽ എത്തിയത്‌ കൊണ്ട് താരത്തിനെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം എന്നാണ് യുണൈറ്റഡ് കണക്ക് കൂട്ടുന്നത്.

നിലവിൽ തുകയുടെ കാര്യത്തിൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ കർക്കശ നിലപാടിൽ അയവു വരാൻ ആണ് സാധ്യത. 77.5 മില്യൺ പൗണ്ടും സക്‌സസ്ബേസ്ഡ് അഡീഷണൽ ബോണസുമാണ് ബൊറൂസിയ ഡോർട്മുണ്ട് ഇപ്പോൾ ആവിശ്യപ്പെടുന്നത്.

കച്ചവടക്കണ്ണുള്ള ഗ്ലെസേഴ്സ് ഗ്രൂപ്പ് തങ്ങളുടെ കൊക്കിൽ ഒതുങ്ങുന്ന വിലക്ക് താരത്തിനെ ടീമിൽ എത്തിക്കുവാൻ ആണ് നോക്കുന്നത്. മികച്ച ഒരു സൈനിങ് നടത്താൻ അവർക്കായില്ല എങ്കിൽ ഓൾഡ് ട്രാഫോഡ് വിട്ട് തെരുവിലേക്ക് ഇറങ്ങിയ പ്രതിഷേധ ജ്വാലയിൽ ഇനിയും അവർ പൊള്ളുമെന്ന് ഉറപ്പാണ്.

വിദേശ മണ്ണിൽ ഏറ്റവും മികച്ച റെക്കോർഡ് ഉള്ള ഏഷ്യൻ താരം ധോണി തന്നെ

ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ചു റയൽ മാഡ്രിഡിന്റെ സർജിക്കൽ സ്‌ട്രൈക്ക്