in ,

ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ചു റയൽ മാഡ്രിഡിന്റെ സർജിക്കൽ സ്‌ട്രൈക്ക്

Robert Lewandowski to Real Madrid

ട്രാൻസ്‌ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡിന്റെയും പ്രസിഡന്റ് ഫ്ലോറന്റീനോ പേരസിന്റെയും നീക്കങ്ങൾക്ക് വട്ടം പിടിക്കാൻ ലോക ഫുട്ബാൾ ഭൂപടത്തിൽ മറ്റൊരു ക്ലബ്ബിനും കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ്. അത്രയേറെ അവിശ്വസനീയമായ ഞെട്ടിക്കുന്ന ട്രാൻസ്‌ഫറുകൾ നടത്തിയ ചരിത്രം അവർക്കുണ്ട്. അടുത്തിടെ PSG എണ്ണപ്പണവുമായി ട്രാൻസ്ഫർ മാർക്കറ്റിൽ പിടി മുറുക്കാൻ നോക്കി എങ്കിലും റയലിന്റെ തട്ട് ഇപ്പോഴും താണ് തന്നെയാണ് ഇരിക്കുന്നത്.

ഗാലറ്റിക്കോസ്(ഗാലക്സി) പോളിസി എന്ന ഓമനപ്പേരിൽ ലോക ഫുട്ബാളിലെ മിന്നുന്ന താരങ്ങളെ എല്ലാം കോടികൾ വാരി എറിഞ്ഞു സ്വന്തം കൂടാരത്തിൽ കൊണ്ടിറക്കിയ റയൽ മാഡ്രിഡ് ഒരു കാലത്ത് ലോക റെക്കോർഡ് ട്രാൻസ്ഫറുകൾ തങ്ങളുടെ കുത്തകയാക്കി വച്ചിരുന്നു.

ഒരു പതിറ്റാണ്ട് മുമ്പുള്ള റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഡെപ്ത് എടുത്ത് നോക്കിയാൽ മാത്രമേ അതിന്റെ ആഴം കണക്കാക്കാൻ കഴിയൂ.

ഫുട്ബോളിനേയും താരങ്ങളെയും അവരുടെ ഗ്ലാമറിനെയും ഒരുപോലെ വിറ്റഴിക്കാൻ കഴിയുമെന്നും അത് വച്ചു ക്ലബ്ബിന് ലാഭം ഉണ്ടാക്കിക്കൊടുക്കുവാനും ഫുട്ബാൾ ലോകത്തിന് കാണിച്ചു കൊടുത്ത ഫുട്ബാൾ ലോകത്തെ മാർക്കറ്റിങ് ആൻഡ് ബിസിനസ് ചാണക്യൻ കൂടിയാണ് ഫ്ലോറന്റീനോ പെരസെന്ന റയൽ മാഡ്രിഡ് പ്രസിഡന്റ്.

ട്രാൻസ്ഫർ വിപണിയിൽ പെരസിന്റെ അപ്രതീക്ഷിതമായ നീക്കങ്ങൾ വീണ്ടും വീണ്ടും കണ്ട് അൽപഭുതപ്പെട്ടു മൂക്കത്ത് വിരൽ വയ്ക്കുകയാണ് ഫുട്ബാൾ ലോകം. ഒരു ക്ലിനിക്കൽ ഫിനിഷർക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ആണ് കഴിഞ്ഞ കുറച്ചു കാലമായി റയൽ മാഡ്രിഡ് എന്ന് എല്ലാവർക്കും അറിയാം ആയിരുന്നു. PSG യുടെ ഫ്രഞ്ച് താരം കെയ്‌ലിയൻ എംബപ്പേയെ നോക്കിയിരുന്നിട്ടു നിരാശരായ റയൽ മാഡ്രിഡ് ഇപ്പോൾ മറ്റൊരു നീക്കത്തിലാണ്.

റയലിന്റെ അടുത്ത ഓപ്‌ഷൻ ഹാലണ്ടായിരിക്കുമെന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങിയപ്പോൾ ഹാലണ്ടിനും പകരക്കാരനെ കണ്ടെത്തി ഒരു മുഴം മുന്നേ റയൽ വല വീശിക്കഴിഞ്ഞിരുന്നു.

ഹാളണ്ടിനെക്കാൾ പരിചയ സമ്പന്നനും വിനാശകാരിയുമായ ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവസ്കിക്കായി ആണ് റയൽ വല വീശിയെറിഞ്ഞത് ഈ ട്രാൻസഫർ AS നൽകുന്ന സൂചന അനുസരിച്ച് അണിയറയിൽ ഏതാണ്ട് നടന്നു കഴിഞ്ഞു. എന്നാൽ ഇതുവരെ ഔദ്യോഗിക ഭാഷ്യം ഒന്നും പുറത്ത് വന്നിട്ടില്ല.

ഒഫീഷ്യൽ; യുണൈറ്റഡിന്റെ ആദ്യ ബിഡ് വളരെ കുറഞ്ഞ തുകയെന്ന പേരിൽ തള്ളി

ജോൺ സീനയും റോമൻ റെയിൻസും തമ്മിൽ ഏറ്റു മുട്ടുന്നു | WWE CLUB Capsule