WWE റിലീസ് ചെയ്ത പ്രോ റെസ്ലിങ് താരം ടോമി എൻഡ് ( അലിസ്റ്റർ ബ്ലാക്ക് ) നെ വീണ്ടും സൈൻ ചെയ്യാൻ WWE മാനേജ്‌മെന്റ് ശ്രമിക്കുന്നതായി റിപ്പോർട്ട്. കമ്പനി ചെയർമാൻ ആയ വിൻസ് മക്ക്മാനും കമ്പനി എക്സിക്യൂട്ടീവ് ആയ ബ്രൂസ് പിച്ചർഡും ആയുള്ള ബന്ധമാണ് തീരുമാന മാറ്റത്തിന് പ്രചോദനം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുൻ WWE റെസ്ലിങ് താരമായ ലിയോ രഷ് പ്രോ റെസ്ലിങ്ങിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ലിയോ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
ഈ പ്രാവശ്യം സമ്മർസ്‌ലാമിൽ റോമൻ റെയ്നസും ജോൺ സീനയും മെയിൻ ഇവന്റ് ചെയ്യുമെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റ് പ്ലാൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാച്ച് പ്ലാൻ ചെയ്യുന്നത്.
മുൻ WWE റെസ്ലിങ് താരങ്ങൾ ആയ Sunny Dhinsha (Akam) യും Gzim Selmani (Rezar) യും പ്രോ റെസ്‌ലിംഗിൽ നിന്ന് വിരമിച്ചതായുള്ള റിപ്പോർട്ട് ഇരുവരും തള്ളിക്കളഞ്ഞു.
WWE യിൽ Authors of Pain എന്ന ടാഗ് ടീമിൽ അംഗങ്ങൾ ആയിരുന്നു ഇവർ. 2020 സെപ്റ്റംബറിൽ ഇവരെ കമ്പനി റിലീസ് ചെയ്യുക ആയിരുന്നു.