in

ഇത്തവണത്തെ യൂറോ ഏറെ കൗതുകങ്ങൾ നിറഞ്ഞത്, അറിയാം യൂറോയിലെ കൗതുകങ്ങൾ

EURO 2021

യൂറോക്കപ്പ് ഏറെ കൗതുകങ്ങൾ നിറഞ്ഞ ഒന്നാണ്. മത്സരത്തിൽ ഉപയോഗിക്കുന്ന കാറ്റു നിറച്ച പന്ത് മുതൽ വേദികളിലേക്കും താരങ്ങളുടെ പരിചയ സമ്പത്തിലേക്ക് വരെ നീളുന്നു ആ കൗതുക വിശേഷങ്ങൾ.

പന്തിന്റെ കൗതുകത്തിലേക്ക് നോക്കുകയാണ് എങ്കിൽ യൂണിഫോറിയ എന്ന് ആണ് ഈ യൂറോയിൽ ഉപയോഗിക്കുന്ന പന്തിന്റെ പേര്. യൂണിറ്റി യൂഫെറിയ എന്നീ രണ്ട് പദങ്ങൾ ചേർന്നാണ് യൂണിഫോറിയ എന്ന പേര് ഇട്ടിരിക്കുന്നത്. യൂണിറ്റി എന്നാൽ ഐക്യം എന്നും യൂഫെറിയ എന്നാൽ അതിയായ ആനന്ദം എന്നുമാണ് അർത്ഥം.

ലോകം മുഴുവൻ ലോക് ഡൗണിൽ ആണെങ്കിലും ഇത്തവണ നടക്കുന്നത് ഒരു ട്രാവലിങ് യൂറോക്കപ്പ് ആണ്. യൂറോപ്പിലെ 11 രാജ്യങ്ങൾ ഇത്തവണത്തെ യൂറോക്കപ്പിന് വേദിയാകുന്നുണ്ട്. ഹങ്കറിയിലെ ബുഡാപെസ്റ്റ് സ്റ്റേഡിയത്തിൽ മാത്രം ആണ് കാണികൾക്ക് പൂർണമായും പ്രവേശനം ലഭിക്കുകയുള്ളൂ.

കോവിഡ് കാരണം ടീം സ്‌കോഡിൽ ആളുകളുടെ എണ്ണം കൂട്ടിച്ചേർത്തു. 23 എന്നത് 26 എന്നാക്കി വർദ്ധിപ്പിച്ചു. 5 സബ്സ്റ്റിറ്റൂഷൻ വരെ ആകാം മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയാൽ സാബ്സ്റ്റിറ്റൂഷൻ 6 വരെ ആകാം എന്നാൽ 90 മിനിറ്റ് കഴിഞ്ഞാൽ 3 എണ്ണം മാത്രമേ അനുവദിക്കൂ.

യൂറോയ്‌ക്ക് എത്തുന്ന ടീമുകളിൽ ഏറ്റവും പരിചയ സമ്പത്തുള്ള ടീം ബൽജിയം ടീം ആണ് ടീമിലെ താരങ്ങൾക്ക് എല്ലാം കൂടി 1338 മത്സരങ്ങളുടെ പരിചയം ഉണ്ട്. യൂറോയിൽ കളിക്കുന്ന ഏറ്റവും പരിചയ സമ്പത്തുള്ള താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. 175 രാജ്യാന്തര മത്സരം കളിച്ച റോണോ 21 തവണ യൂറോയും കളിച്ചിട്ടുണ്ട്.

ജോൺ സീനയും റോമൻ റെയിൻസും തമ്മിൽ ഏറ്റു മുട്ടുന്നു | WWE CLUB Capsule

ഇമവെട്ടാതെ കാത്തിരിക്കാം ബെൽജിയൻ മുന്നേറ്റത്തിനായി