പ്രതിഭ ധനരായ ഒരുപിടി താരങ്ങൾ ഉണ്ടായിട്ടും ലോക ഫുട്‍ബോളിൽ തങ്ങളുടേതായ വെക്തി മുദ്ര പതിപ്പിക്കാൻ ആകാത്ത ടീമാണ് ബെൽജിയം. കഴിഞ്ഞ ലോകകപ്പിൽ തങ്ങളുടെ തന്നെ ഗോൾഡൻ ജനറേഷനുമായി വന്നു റഷ്യ യിൽ സെമിഫൈനലിൽ എത്തിയത് മാത്രമാണ് ബെൽജിയത്തിന്റെ എടുത്തു പറയത്തക്ക നേട്ടം. ആ ഗോൾഡൻ ജനറേഷന്റെ ചുവട് പിടിച്ചാണ് ഇത്തവണയും ബെൽജിയത്തിന്റെ വരവ്.
ലുക്കാക്കുവും കാര്സകോയും നേതൃത്വം നൽകുന്ന ആക്രമണ നിര തന്നെയാണ് ബെൽജിയത്തിന്റെ കരുത്തു. ലുക്കാക്കു ആണേൽ തന്റെ മികച്ച ഫോമിൽ ആണ് കളിച്ചു കൊണ്ടിരിക്കുന്നത് 10 വർഷത്തിന് ശേഷം ഇന്റർ മിലാനെ ലിഗ സീരി എ യിൽ മൂത്തമിടീച്ചാണ് ലുക്കാക്കു തന്റെ ദേശീയ ടീമിനൊപ്പം ചേർന്നിരിക്കുന്നത്. ഇടതു കാലു കൊണ്ടും വലതു കാലുകൊണ്ടും നിറയൊഴിക്കുന്ന ലുക്കാക്കു ഏതൊരു പ്രതിരോധ നിരയുടെയും പേടി സ്വപ്നമാണ്.ഒപ്പം നാപോളിയുടെ മെർട്ടൻസ്, Brighton ൻറെ ട്രോസാർഡ്, ക്രിസ്റ്റൽ പാലസിന്റെ ബെന്റക്കെ, ബാത്ഷയി എന്നിവർ ചേരുമ്പോൾ ബെൽജിയം മുന്നേറ്റ നിര ഇരട്ടി കരുത്തരാകും.
മുന്നേറ്റ നിരയെക്കാളും ഒരുപിടി മുന്നിൽ നിൽക്കുന്നതാണ് കെവിൻ ഡിബ്രൂയ്ൻ നയിക്കുന്ന ബെൽജിയൻ മധ്യ നിരയാണ്. യൂരി ടീലമെൻസ്,ഏദൻ ഹസാഡ്,തോർഗൻ ഹസാഡ് അലക്സ് വിറ്റസെൽ എന്നിവർ കൂടി ചേരുമ്പോൾ ആക്രമണ നിരക്ക് പന്തു കണ്ടെത്താൻ ഒട്ടും പ്രയാസ പെടേണ്ടി വരില്ല.
പ്രതിരോധ നിരയിൽ ടോട്ടൻഹാമിൽ നിന്നും ടോബി Alderweild ലെസ്റ്റർ സിറ്റിയുടെ ടോമോതി കാസ്റ്റാഗ്നേ ബെൻഫിക്കയുടെ വെർട്ടോങ്ങൻ.
ഗോൾവല കാക്കാൻ റയൽ മാഡ്രിഡ് സൂപ്പർ ഗോളി തിബോട് കോട്ടുവാ,മിഗ്‌നുലെറ്റ്.
പ്രതിഭ ധാരാളിത്തം വേണ്ടുവോളം ഉണ്ടായിട്ടും ഫുട്‍ബോളിന്റെ വലിയ വേദികളിൽ കാലിടറുന്ന ബെൽജിയൻ പതിവ് ശൈലി ഇത്തവണ എങ്കിലും മറികടക്കാനാവും റോബർട്ടോ മാർട്ടിനെസ് ന്റെ പോരാട്ടം. കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ നെയ്മറെയും സംഘത്തെയും ക്വാർട്ടർ ഫൈനല് ചുരുട്ടി കൂട്ടി സെമിഫൈനൽ പ്രവേശിച്ച ബെൽജിയം പക്ഷെ ഫ്രാൻസ് ആക്രമണ നിരയുടെ കരുത്തറഞു 1-0 നു തോറ്റു റഷ്യൻ മണ്ണിനോട് വിടചൊല്ലുമ്പോൾ ഏതൊരു ഫുട്‍ബോൾ ആരാധകനും ഒരല്പം കണ്ണീർ പൊഴിച്ചിട്ടുണ്ടാകും. കാരണം മിക്ക ലോകകപ്പുകളിലും കറുത്ത കുതിരകളായി വിശേഷിപ്പിക്കാറുള്ള ബെൽജിയം പക്ഷെ റഷ്യയിൽ പറന്നിറങ്ങിയത് ആ ടൂർണമെന്റിലെ തന്നെ സൂപ്പർ ഫേവറേറ്റുകളായി കൊണ്ടായിരുന്നു.
അന്ന് ഫ്രാൻസിനോട് പടവെട്ടി അരക്കച്ച അഴിച്ചു ആയുധം താഴെ വെക്കുമ്പോൾ ഏതൊരു ഫുട്‍ബോൾ പ്രേമിയും മനസ്സിൽ കരുതിയിട്ടുണ്ടാകും ഇനി ഒരു ബെൽജിയൻ വീര സാഹസികത ആണ് വരാൻ പോകുന്നത് എന്ന്. വടക്കൻ പാട്ടിൽ കേട്ട് പരിചയപ്പെട്ട അങ്കച്ചേകവന്മാരുടെ കരുത്തുണ്ട് ഇന്നു ഏതൊരു ബെൽജിയൻ ഫുട്‍ബോളർക്കും. അത്ര കണ്ടു മിച്ചപ്പെട്ടിരിക്കുന്നു മാർട്ടിനെസിന്റെ ബെൽജിയൻ ടീം. ഏതൊരു ടീമിനെയും വെല്ലുവിളിക്കാന്‍ കരുത്തു ഇന്നവർക്കുണ്ട്.
കാണാം ബെൽജിയം മുന്നേറ്റം യൂറോ കപ്പിൽ, ആവേശം ക്ലബും അണിചേരുന്നു ബെൽജിയത്തിന്റെ ആവേശം ഇരട്ടിപ്പിക്കാൻ.