in

കിരീടം ഉറപ്പിച്ചു തന്നെ ബ്രസീലിയൻ പോരാളികൾ, ഇതാണ് അവരുടെ കരുത്ത്

COPA Trailer Peru

കോപ്പ അമേരിക്ക കിരീടത്തിൽ പത്താമതും തങ്ങളുടെ പേരു ചേർക്കാൻ ബ്രസീൽ ഒരുങ്ങി കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആറിൽ ആറും വിജയിച്ച് തെക്കെ അമേരിക്കയിലെ ആരും ചോദ്യം ചെയ്യപെടാനില്ലാത്ത ശക്തിയായിട്ടാണ് ബ്രസീൽ വരുന്നത്. പരിചയസമ്പത്തും യുവത്വവും സമം ചേർത്ത ടീമിനെയാണ് കോച്ച് ടിറ്റെ കോപ്പ അമേരിക്കക്കായി ഒരുക്കുന്നത്.

ഗോൾകീപ്പർമാരായ ലിവർപൂളിന്റെ അലിസനും മാൻ. സിറ്റിയുടെ എൻഡേഴ്സനും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഗോൾ കീപ്പർമാരാണ്. ബ്രസീലിന്റെ ഫസ്റ്റ് ചോയ്സ് അലിസനാണെങ്കിലും രണ്ട് പേർക്കും മാറിമാറി അവസരം കൊടുക്കാറുണ്ട് ടിറ്റെ . നിലവിലെ ഫോമിൽ അലിസനെക്കാൾ ഒരു പടി മുന്നിലാണ് എഡേഴ്സൺ. പാൽമിറാസ് താരം വേവർട്ടനാണ് മൂന്നാമതായി ടീമിലിടം പിടിച്ച ഗോൾകീപ്പർ.

സെന്റർബാക്ക് ഒപ്ഷനിലും ശക്തമാണ് ബ്രസീൽ . റയൽ മാഡ്രിഡ് താരം എഡർ മിലാറ്റാവോയും പിഎസ്ജിയുടെ മാർക്വിനോസും ചേരുന്ന പ്രതിരോധം കെട്ടുറപ്പുള്ളതാണ്. പകരക്കാരായി പരിജയ സമ്പന്നനായ തിയാഗോ സിൽവയും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നുളള ഫിലിപ്പെയും .

Aavesham CLUB Facebook Group


വിങ്ങ് ബാക്കുകളിൽ ഇത്രയും പ്രതിഭാദാരിദ്രം ഇതിനു മുമ്പ് ബ്രസീൽ നേരിട്ടിട്ടില്ല. ഇതിഹാസ താരങ്ങളായ കഫുവും കാർലോസും കളമൊഴിഞ്ഞ ശേഷം ഡാനി ആൽവസും മാർസലോയും ഫിലിപ്പെ ലൂയിസും വിങ്ങുകളിൽ മനം നിറച്ച് കളിച്ചിരുന്നു.

Neymar vs Ecuador


നിലവിൽ വലതു വിങ്ങിൽ ഡാനിലോയും ഇടതു വിങ്ങിൽ അലക്സാന്ദ്രോയും ആയിരിക്കും ടിറ്റെയുടെ ആദ്യ പരിഗണന.
പ്രതീക്ഷകൊത്ത പ്രകടനങ്ങളൊന്നും ഇതുവരെ ഈ ജുവന്റസ് താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. അത്ലറ്റിക്കോ മാഡ്രിഡ് താരം റെനാൻ ലോദിയെ അലക്സാന്ദ്രോക്ക് പകരം പരീക്ഷിക്കാവുന്നതാണ്. ഡാനിലോക്ക് പകരം ബാഴ്സാ താരം 22 വയസ്സുകാരൻ എമേഴ്സനുമുണ്ട്.

മധ്യനിരയിലേക്ക് വരുമ്പോൾ റയൽ മാഡ്രിഡ് താരം കസെമിറോ ലിവർപൂൾ ഫാബീനോ മാൻ യുണിറ്റെഡ് താരം ഫ്രെഡ് ലിയോൺ താരം പക്വറ്റ .ഫ്ലമിംഗോ താരം എവർട്ടൻ റിബെയ്റോ ആസ്റ്റൻ വില്ലയുടെ ഡഗ്ലസ് ലൂയിസുമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ് ബ്രസീലിന്റെ കയ്യിലുണ്ടെങ്കിലും അറ്റാക്കിങ്ങ് മിഡ് അത്ര ശക്തമല്ല. മികച്ച പന്തടക്കവും വിഷനുമുള്ള ഒരു മിഡ്ഫീൽഡറുടെ കുറവ് ബ്രസീൽ നിരയിൽ കാണുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ലുക്കാസ് പക്വറ്റയുടെ പ്രകടനം പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.

മുന്നേറ്റനിരയെ നെയ്മർ തന്നെയാണ് നിയന്ത്രിക്കുക. ഇടതുവിങ്ങിൽ എവർട്ടൻ താരം റിച്ചാലിസനും വലതു വിങ്ങിൽ മാൻ.സിറ്റി താരം ജീസസും സെന്റർ ഫോർവേഡായി ഫിർമിനോയോ ഗാബിഗോളോ കളിക്കും. ഇവർക് പിറകിലായി ഒരു ക്രിയേറ്റീവ് റോളിലായിരിക്കും നെയ്മർ കളിക്കുക.


വേഗം കൊണ്ട് കളി മാറ്റാൻ കഴിവുള്ള റയൽ മാഡ്രിഡ് താരം വിനീഷ്യസിനേയും ബെൻഫിക്ക താരം എവർട്ടനേയും സൂപ്പർ സബായി ഉപയോഗിക്കാം.

മികച്ച ഫോമിലുപല താരങ്ങളും പരിഗണിക്കപെട്ടില്ല എന്ന വിമർശനമുയരുന്നുണ്ടെങ്കിലും മികച്ച സ്ക്വാഡ് തന്നെയാണ് ടിറ്റെ തിരഞ്ഞെടുത്തിട്ടുള്ളത്. കോപ ഉയർത്താനുള്ള ശേഷി ടിറ്റെയുടെ ഈ സംഘത്തിനുണ്ട്.

ഇമവെട്ടാതെ കാത്തിരിക്കാം ബെൽജിയൻ മുന്നേറ്റത്തിനായി

ഫുട്ബോൾ പ്രേമികൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ