ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ തന്നെയാണ് ആഞ്ചലോട്ടി നിയമിതനായിരിക്കുന്നത്. 2026 ലോകക്കപ്പ് എന്നാ ഒറ്റ ലക്ഷ്യം മാത്രമേ നിലവിലുള്ളത്.പക്ഷെ നിലവിൽ ടീമിന്റെ ഫോം വളരെ മോശമാണ്.കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരൊറ്റ മത്സരം മാത്രമാണ് അവർ വിജയിച്ചത്.
കക്കയെ സഹ പരിശീലകനാക്കിയുള്ള നീക്കത്തിന് പിന്നാലെ നീണ്ട നാളുകൾക്ക് ശേഷം ബ്രസീലിയൻ താരത്തെ ദേശീയ ടീമിലേക്ക് മടക്കി കൊണ്ട് വരാനുള്ള നീക്കവും ആഞ്ചലോട്ടി നടത്തുന്നതായി നിരവധി അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിനക്കെന്തുണ്ട്?; ചൊറിയാൻ വന്ന റോഡ്രിഗോയ്ക്ക് കിടിലൻ മറുപടി നൽകി അർജന്റീനൻ താരം പരേഡസ്; വീഡിയോ കാണാം
ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.