in , , ,

LOVELOVE AngryAngry

ബ്രസീലിന്റെ പരിശീലകനാവുമോ? ഒടുവിൽ പ്രതികരിച്ച് ആഞ്ചലോട്ടി

ലോകകപ്പിന് ശേഷം ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചതോടെ നല്ലൊരു പരിശീലകന് വേണ്ടിയുള്ള അന്വേഷത്തിലാണ് ബ്രസീൽ. പല പേരുകളും ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് ഉയർന്നെങ്കിലും ബ്രസീലുകാർക്ക് പ്രിയം ആ സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടി വരുന്നതാണ്.

ലോകകപ്പിന് ശേഷം ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ചതോടെ നല്ലൊരു പരിശീലകന് വേണ്ടിയുള്ള അന്വേഷത്തിലാണ് ബ്രസീൽ. പല പേരുകളും ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് ഉയർന്നെങ്കിലും ബ്രസീലുകാർക്ക് പ്രിയം ആ സ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടി വരുന്നതാണ്.

ബ്രസീൽ ഫുട്ബോൾ തലവൻമാർക്കും ടീമിലെ പല താരങ്ങൾക്കും ആഞ്ചലോട്ടി തന്നെ പരിശീലകസ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഇതൊക്കെ ഇപ്പോഴും ആഗ്രഹങ്ങളായും പ്രചരണങ്ങളായും മാത്രം നിൽക്കുകയാണ്.

കഴിഞ്ഞ ദിവസം ആഞ്ചലോട്ടിയോട് ചില മാധ്യമപ്രവർത്തകർ ബ്രസീൽ പരിശീലക സ്ഥാനത്തെ പറ്റി ചോദിച്ചപ്പോൾ കൃത്യമായ ഒരു ഉത്തരമല്ല ആഞ്ചലോട്ടി നൽകിയതും.

ബ്രസീൽ എന്നെ പരിശീലകനാക്കാൻ ആഗ്രഹിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നുവെന്നും ബ്രസീലിന്റെ ക്ഷണത്തിൽ സന്തോഷവാനാണെന്നും ആഞ്ചലോട്ടി പറഞ്ഞു.

എന്നാൽ റയൽ മാഡ്രിഡിലെ തന്റെ കരാർ പൂർത്തികരിക്കാനും ആ കരാർ ബഹുമാനിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു. റയലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ബ്രസീൽ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുമെന്ന് സൂചനയാണ് ആഞ്ചലോട്ടി നൽകുന്നത്. അതേ സമയം ബ്രസീലും റയലിന്റെ കരാറിന് ശേഷം തന്നെയാണ് ആഞ്ചലോട്ടിയെ ലക്ഷ്യമിടുന്നത്.

also read: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

തുഷാർ ദേശ്പാണ്ഡെയെ വീണ്ടും വീണ്ടും ആശ്രയിക്കുന്നത് എന്തിന്?; കാരണമുണ്ട്, ധോണിക്കുള്ളത് വ്യക്തമായ തന്ത്രങ്ങൾ