in , ,

LOVELOVE LOLLOL OMGOMG AngryAngry

തുഷാർ ദേശ്പാണ്ഡെയെ വീണ്ടും വീണ്ടും ആശ്രയിക്കുന്നത് എന്തിന്?; കാരണമുണ്ട്, ധോണിക്കുള്ളത് വ്യക്തമായ തന്ത്രങ്ങൾ

മത്സരത്തിന്റെ ഏറെ നിർണായകമായ ഡെത്ത് ഓവറുകളിൽ പോലും നിരന്തരം തല്ല് വാങ്ങിക്കുന്ന തുഷാറിനെ എന്തിനാണ് ധോണി പന്തേൽപ്പിക്കുന്നത് എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ഉന്നയിരിക്കുന്നുണ്ട്. എന്നാൽ തുഷാറിലൂടെ ധോണിയ്ക്ക് വ്യക്തമായൊരു പ്ലാനുണ്ട്.

സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആദ്യ വിജയം നേടാൻ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചിട്ടുണ്ട്. ആദ്യം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട ചെന്നൈ രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റസിനെതിരെ വിജയം സ്വന്തമാക്കുകയിരുന്നു. 12 റൺസിനായിരുന്നു ഇന്നലെ ചെന്നൈയുടെ വിജയം.

ചെന്നൈയുടെ വിജയത്തിന് പിന്നാലെ ആരാധകർ ഉയർത്തിയ സംശയമാണ് ധോണി എന്തിനാണ് തുഷാർ ദേശ്പാണ്ഡെ എന്ന കളിക്കാരനെ കൂടുതൽ ഉപയോഗിക്കുന്നതെന്ന്. ആദ്യ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയി വന്ന തുഷാറിന് മത്സരത്തിൽ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചില്ല എന്നത് മാത്രമല്ല, താരം നല്ല പോലെ റൺസ് വഴങ്ങുകയും ചെയ്തു.

ലക്നൗവിനെതിരായ രണ്ടാം മത്സരത്തിലും ധോണി ഇമ്പാക്ട് പ്ലയെർ ആയി ഇറക്കിയത് തുഷാറിനെയാണ്. ആദ്യ മത്സരത്തിൽ നന്നായി റൺസ് വഴങ്ങിയ തുഷാർ ഇനി ഒരിക്കലും ഇമ്പാക്ട് പ്ലയെറായി വരില്ലെന്ന് കണക്ക് കൂട്ടുമ്പോഴാണ് താരം രണ്ടാം മത്സരത്തിലും ഇമ്പാക്ട് പ്ലയെർ ആയി വരുന്നത്. ആദ്യം മത്സരത്തിലേത് പോലെ രണ്ടാം മത്സരത്തിലും തുഷാർ നന്നായി അടി വാങ്ങി. നാലോവർ എറിഞ്ഞ തുഷാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 45 റൺസ് വഴങ്ങി.

മത്സരത്തിന്റെ ഏറെ നിർണായകമായ ഡെത്ത് ഓവറുകളിൽ പോലും നിരന്തരം തല്ല് വാങ്ങിക്കുന്ന തുഷാറിനെ എന്തിനാണ് ധോണി പന്തേൽപ്പിക്കുന്നത് എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ഉന്നയിരിക്കുന്നുണ്ട്. എന്നാൽ തുഷാറിലൂടെ ധോണിയ്ക്ക് വ്യക്തമായൊരു പ്ലാനുണ്ട്.

നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സിൽ കളിച്ച നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരവുമായ ശാർദൂൽ ഠാക്കൂറിന്റെ പകരക്കാരനായി തുഷാറിനെ വളർത്തിയെടുക്കാനാണ് ധോണി ലക്ഷ്യമിടുന്നതെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ശാർദൂൽ ഠാക്കൂർ റൺസ് വഴങ്ങുമെങ്കിലും നിർണായക സമയത്ത് വിക്കറ്റ് എടുത്ത് മത്സരം തങ്ങൾക്ക് അനുകൂലമാകാൻ കെൽപ്പുള്ള താരമാണ്. അത്തരത്തിൽ ഒരു താരത്തെ തന്നെയാണ് തുഷാറിലൂടെ വളർത്തിയെടുക്കാൻ ധോണി ലക്ഷ്യമിടുന്നത്. അതിനാലാണ് റൺസ് വഴങ്ങിയാലും ധോണി അവസാന ഓവറുകൾ വരെ തുഷാറിനെ ഏൽപ്പിക്കുന്നത്. കൂടാതെ തുഷാറിന്റെയും ശാർദൂൽ ഠാക്കൂറിൻെറയും ബൗളിംഗ് രീതി ഏറെക്കുറെ സമാനമാണ്.

ALSO READ: ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

ബ്രസീലിന്റെ പരിശീലകനാവുമോ? ഒടുവിൽ പ്രതികരിച്ച് ആഞ്ചലോട്ടി

സൂപ്പർ താരങ്ങൾ ഇല്ല, സൂപ്പർ കപ്പ്‌ നേടി കലിപ്പടക്കാൻ കൊമ്പൻമാരുടെ ടീം പ്രഖ്യാപിച്ചു?