in

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർ താരങ്ങൾ ഇല്ല, സൂപ്പർ കപ്പ്‌ നേടി കലിപ്പടക്കാൻ കൊമ്പൻമാരുടെ ടീം പ്രഖ്യാപിച്ചു?

കേരളത്തിന്റെ മണ്ണിൽ വെച്ച് നടക്കുന്ന ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളുടെ സൂപ്പർ കപ്പ്‌ ടൂർണമെന്റിനുള്ള തങ്ങളുടെ ടീമിനെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കേരളത്തിന്റെ മണ്ണിൽ വെച്ച് നടക്കുന്ന ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളുടെ സൂപ്പർ കപ്പ്‌ ടൂർണമെന്റിനുള്ള തങ്ങളുടെ ടീമിനെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഏപ്രിൽ 8 മുതൽ 25 വരെയാണ് ടൂർണമെന്റ് മഞ്ചേരി, കോഴിക്കോട് സ്റ്റേഡിയങ്ങളിൽ വെച്ച് അരങ്ങേരുന്നത്. ഇതിനകം തന്നെ ഐ ലീഗ് ടീമുകളുടെ യോഗ്യത മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ടീം പ്രഖ്യാപിച്ചപ്പോൾ അഡ്രിയാൻ ലൂണ ഒഴികെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ എല്ലാ വിദേശ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ലൂണ സൂപ്പർ കപ്പ്‌ കളിക്കാൻ ഉണ്ടാവില്ലെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

ഏറെ മലയാളി താരങ്ങളും ഇടം നേടിയ ടീമിൽ ഇന്ത്യൻ താരമായ ഹെർമൻ ജോത് കബ്രയുടെ അഭാവമുണ്ട്. ഏപ്രിൽ 8-ന് നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൂപ്പർ കപ്പ്‌ ഗ്രൂപ്പ് റൗണ്ട് മത്സരം അരങ്ങേറുന്നത്.

അതേസമയം ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്.

കൂടുതൽ വാർത്തകൾക്കായി aaveshamclub യൂട്യൂബ് ചാനൽ സന്ദർശിക്കൂ :

തുഷാർ ദേശ്പാണ്ഡെയെ വീണ്ടും വീണ്ടും ആശ്രയിക്കുന്നത് എന്തിന്?; കാരണമുണ്ട്, ധോണിക്കുള്ളത് വ്യക്തമായ തന്ത്രങ്ങൾ

സൂപ്പർ കപ്പ്‌ ഓർഗനൈസിങ് കമ്മിറ്റി കലിപ്പിൽ, മത്സരം സംപ്രേക്ഷണം ഇങ്ങനെ..