ഐപിഎല്ലിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയത്തുടക്കം നേടിയിരുക്കയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ഇന്നലെ സൺറൈസസ് ഹൈദരാബാദിനെ നേരിട്ട രാജസ്ഥാൻ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.
ഇന്നലെ 72 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയെങ്കിലും രാജസ്ഥാൻ റോയൽസ് നിരയിൽ 3 താരങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. ഈ 3 താരങ്ങൾക്ക് കൃത്യമായ പകരക്കാരെ കണ്ട് പിടിച്ചില്ലെങ്കിൽ വരും മത്സരങ്ങൾ ടീമിനെ അത് ബാധിക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ആരാധകരുടെ വിമർശനത്തിന് ഇരയാകുന്ന ആ 3 താരങ്ങളെ പരിചയപ്പെടാം.
നവ്ദീപ് സൈനി
ഇന്നലെ ഇമ്പാക്ട് പ്ലയെർ ആയി കളത്തിലിറങ്ങിയ താരമാണ് സൈനി. എന്നാൽ എറിഞ്ഞ രണ്ടോവറിൽ 34 റൺസ് വഴങ്ങിയ താരം മത്സരത്തിൽ ഒരു ഇമ്പാക്ടും ഉണ്ടാക്കിയില്ല. വാലറ്റക്കാർ വരെ ആക്രമിക്കുകയും എക്സ്ട്രാ റൺസുകൾ കൊടുക്കാൻ യാതൊരു ദയയും ഇല്ലാത്ത ഈ താരത്തെ ഇനിയും കളിപ്പിച്ചാൽ അത് രാജസ്ഥാന് നല്ല ഫലമുണ്ടക്കില്ലെന്ന് ആരാധകർ ഓർമിപ്പിക്കുന്നു.
റിയാൻ പരാഗ്
റിയാൻ പാരാഗിനെതിരെ ആരാധക രോഷം ഉയരാൻ തുടങ്ങിയിട്ട് നാളുകളേറേയായി. എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ആദ്യഇലവനിൽ അവസരം ലഭിക്കുന്ന താരമാണ് പരാഗ്. ഇത്തവണയെങ്കിലും പരാഗിന് പകരം മികച്ച ഒരു താരത്തെ കണ്ടെത്തിയില്ലെങ്കിൽ പണി കിട്ടുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ദേവ്ദത്ത് പടിക്കൽ
ബിഗ് ഹിറ്റർ അല്ലാത്ത, ഓപ്പണിങ്ങിൽ മാത്രം ശോഭിക്കാൻ കഴിവുള്ള പടിക്കലിനെ എന്തിനാണ് മധ്യനിരയിൽ ഇറക്കുന്നതെന്നും മധ്യനിരയിൽ മികച്ചൊരു ബിഗ് ഹിറ്റർ വന്നില്ലെങ്കിൽ ടീമിന് അപകടമാവുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Also read: ക്ലബ് അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ