in , , ,

AngryAngry CryCry LOVELOVE LOLLOL OMGOMG

ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

ബംഗളുരു എഫ്സിക്കെതിരായ നോക്ക്ഔട്ട് മത്സരത്തിൽ ഇറങ്ങിപ്പോയതിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെയും പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെയും കടുത്ത നടപടിയാണ് എഐഎഫ്എഫ് സ്വീകരിച്ചത്.

ബംഗളുരു എഫ്സിക്കെതിരായ നോക്ക്ഔട്ട് മത്സരത്തിൽ ഇറങ്ങിപ്പോയതിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെയും പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെയും കടുത്ത നടപടിയാണ് എഐഎഫ്എഫ് സ്വീകരിച്ചത്.

ക്ലബിന് 4 കോടി രൂപ പിഴയും പരിശീലകന് 5 ലക്ഷം രൂപ പിഴയും വിധിച്ച എഐഎഫ്എഫ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ക്ലബ്ബിനോടും പരിശീലകനോടും പരസ്യമായി മാപ്പ് പറയാനും മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ വർദ്ധിപ്പിക്കുമെന്നും എഐഎഫ്എഫ് നിർദേശിച്ചു.

എഐഎഫ്എഫിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് വിഷയത്തിൽ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജിലാണ് ക്ലബ്‌ മാപ്പ് പറഞ്ഞത്. ബംഗളുരു എഫ്സിക്കെതിരായ മത്സരത്തിൽ ഇറങ്ങിപോയത് അപക്വമായെന്നും വിഷയത്തിൽ ഖേദികരിക്കുന്നു എന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഈ മാപ്പ് പറച്ചിലിൽ പല ആരാധകരും തൃപ്തരല്ല. ഒരു വർഷം തന്നെ വിലക്കേർപ്പെടുത്തേണ്ടി വന്നാലും മാപ്പ് പറയാൻ പാടില്ല എന്നായിരുന്നു പല ആരാധകരുടെയും അഭിപ്രായം.

Also read: സൂപ്പർ താരം തിരിച്ചെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞ വിഷയത്തിൽ പല ആരാധകരും കട്ട കലിപ്പിലാണ്. ക്ലബ്‌ മാപ്പ് പറഞ്ഞത് മലയാളികളുടെ അഭിമാനം കളയുന്ന ഏർപ്പാടായെന്നും ഇതിലും നല്ലത് ക്ലബ്ബ്‌ പൂട്ടിപ്പോകുന്നതാണ് നല്ലതെന്ന് പലരും രോഷത്തോടെ പറയുന്നുണ്ട്.

Also read; ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനില്ല

സൂപ്പർ താരം മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

പോട്ടറിന് പകരം ചെൽസിയെ കളി പഠിപ്പിക്കാൻ എത്തുന്നത് കിടിലൻ പരിശീലകൻ