in , , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പോട്ടറിന് പകരം ചെൽസിയെ കളി പഠിപ്പിക്കാൻ എത്തുന്നത് കിടിലൻ പരിശീലകൻ

ചെൽസിയിലെ സീസണിലെ മോശം ഫോമിനെ തുടർന്ന് പരിശീലകൻ ഗ്രഹാം പോട്ടറിനെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യപത്തിന് പുറത്താണ് ചെൽസിയുടെ സ്ഥാനം. ഈ മോശം ഫോം തന്നെയാണ് പോട്ടറിന്റെ പണി പോകാൻ കാരണം.

പോട്ടറിന് പകരക്കാരനായി ചെൽസി ഉടനെ തന്നെ പുതിയ പരിശീലകനെ കൊണ്ട് വരുമെന്നാണ് റിപ്പോർട്ടുകൾ. പോച്ചറ്റിനോ, ലൂയ്‌സ് എൻറികെ തുടങ്ങിയ വമ്പൻ പേരുകൾ സാധ്യതപട്ടികയിൽ ഉണ്ടെങ്കിലും ചെൽസി നോട്ടമിടുന്നത് മറ്റൊരാളെയാണ്.

കഴിഞ്ഞ ആഴ്ച ജർമൻ ക്ലബ്‌ ബയേൺ മ്യുണിക്കിൽ നിന്ന് പുറത്താക്കിയ നഗൽസ്മാനെയാണ് ചെൽസി ലക്ഷ്യമിടുന്നത്. നിലവിൽ ലോകഫുട്ബാളിലെ മികച്ച യുവ പരിശീലകനാണ് നെഗൽസ്മാൻ.

നെഗൽസ്മാന്റെ പ്രായം തന്നെയാണ് ചെൽസിയെ ആകർഷിക്കാനുള്ള ഘടകം. ബുണ്ടസ് ലീഗയിൽ ആർബി ലെപ്സിഗിനെ ഉയർച്ചയിലേക്ക് കൊണ്ട് വന്ന പരിശീലകനാണ് നെഗൽസ്മാൻ.

2019/20 സീസണിൽ ലെപ്സിഗിനെ ചാമ്പ്യൻസ്ലീഗിനെ സെമി ഫൈനലിൽ എത്തിച്ച പരിശീലകൻ കൂടിയാണ് നെഗൽസ്മാൻ. പുതിയ പരിശീലകൻ ടീമിൽ എത്തുന്നതോടെ ചെൽസിക്ക് ഈ സീസണിൽ മാത്രം 3 പരിശീലകരാവും.

also read: സൂപ്പർ താരം തിരിച്ചെത്തുന്നു; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത

ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

വിവാദ ഇറങ്ങിപ്പോകൽ; സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്