in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർ താരം മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

ഇന്ന്ആരംഭിക്കുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് മുമ്പായി കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു സന്തോഷവാർത്ത. കഴിഞ്ഞ സീസണിൽ പരിക്കേറ്റ പ്രതിരോധതാരം സന്ദീപ് സിംഗ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.എഫ് സി ഗോവയ്ക്കതിരായുള്ള മത്സരത്തിൽ പരിക്കേറ്റ സന്ദീപ് സിങ്ങിന് പിന്നീട് സീസണിലെ ഒരൊറ് മത്സരത്തിൽ കളിക്കാനായിരുന്നില്ല.

സന്ദീപിന്റെ അഭാവം ബ്ലാസ്റ്റേഴ്സിൽ പ്രതിരോധ നിരയിൽ വ്യക്തമായിരുന്നു. പിന്നീട് ഖബ്ര, നിശൂകുമാർ എന്നിവരെ റൈറ്റ് ബാക്ക് പൊസിഷനിൽ ഇറക്കിയാണ് ഇവാൻ വുകമനോവിച്ച് സന്ദീപിന്റെ അഭാവം കുറച്ചെങ്കിലും മറികടന്നത്. സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിൽ സന്ദീപിന്റെ പേര് ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തത് താരം പരിക്ക് മാറി സൂപ്പർ കപ്പിൽ കളിക്കുമെന്ന് വ്യക്തമാക്കുന്നതാണ്,

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് സ്ക്വാഡ് ഇങ്ങനെ:

ഗോൾകീപ്പർമാർ: കരൺജിത് സിംഗ്, പ്രഭ്സുഖൻ സിംഗ് ഗിൽ, സച്ചിൻ എ സുരേഷ്, മുഹീത് ഷബിർ.

പ്രതിരോധ താരങ്ങൾ: ജെസൽ കർനെയ്റോ, നിഷു കുമാർ, തേജസ് കൃഷ്ണ എസ്, ബിജോയ് വി, റൂയിവ ഹോർമിപാം, മൊഹമ്മദ് സഹീഫ്, സന്ദീപ് സിംഗ്, വിക്ടർ മൊംഗിൽ, മാർകോ ലെസ്കോവിച്ച്.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാൻഡ, ജീക്സൺ സിംഗ്, സൗരവ് മണ്ഡൽ, വിബിൻ മോഹനൻ, മൊഹമ്മദ് അസർ, സഹൽ അബ്ദുൾ സമദ്, ആയുഷ് അധികാരി, അഡ്രിയാൻ ലൂണ, ഇവാൻ കലിയൂഷ്നി.

മുന്നേറ്റനിര താരങ്ങൾ: നിഹാൽ സുധീഷ്, ബിദ്യാഷാഗർ സിംഗ്, രാഹുൽ കെ പി, മൊഹമ്മദ് ഐമൻ, ശ്രീക്കുട്ടൻ എം എസ്, അപൊസ്തൊലസ് ജിയാനു, ദിമിത്രിയോസ് ഡയമാന്റകോസ്.

ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനില്ല

ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ