in , , ,

CryCry AngryAngry LOLLOL LOVELOVE OMGOMG

വിവാദ ഇറങ്ങിപ്പോകൽ; സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്

കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്സിയും തമ്മിലുള്ള നോക്ക്ഔട്ട് മത്സരത്തിൽ റഫറിയുടെ വിവാദതീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ട സംഭവത്തിൽ ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പ്രതികരണം പുറത്ത്. സംഭവത്തിൽ ആദ്യമായാണ് ഇവാൻ ആശാൻ പ്രതികരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്സിയും തമ്മിലുള്ള നോക്ക്ഔട്ട് മത്സരത്തിൽ റഫറിയുടെ വിവാദതീരുമാനത്തിൽ പ്രതിഷേധിച്ച് കളം വിട്ട സംഭവത്തിൽ ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പ്രതികരണം പുറത്ത്. സംഭവത്തിൽ ആദ്യമായാണ് ഇവാൻ ആശാൻ പ്രതികരിക്കുന്നത്.

തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ആശാൻ പ്രതികരണം നടത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ ഭാഗമാകേണ്ടി വന്നതിൽ ഖേദിക്കുന്നു എന്നാണ് ആശാന്റെ പ്രതികരണം.

മാർച്ച് 3 ന് സംഭവിച്ച കാര്യങ്ങൾ ആരും ആഗ്രഹിക്കുന്നതായിരുന്നില്ല. കായിക ലോകത്ത് ആരും ഇത്തരം സംഭവങ്ങൾ നടക്കാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ ഭാഗമായതിൽ താൻ ഖേദിക്കുന്നു എന്നാണ് ആശാൻ സമൂഹമാധ്യമങ്ങളിൽ ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.

Also read: സൂപ്പർ താരം മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

കൂടാതെ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് താൻ ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാവുന്നത് എന്നും തന്നാൽ കഴിയുന്നത് താൻ ഇന്ത്യൻ ഫുട്ബോളിന് നൽകുമെന്നും ഇവാൻ ആശാൻ പറഞ്ഞു.

Also read: ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനുണ്ടാവില്ല

നേരത്തേ ഇവാൻ ആശാനെതിരെ എഐഎഫ്എഫ് നടപടി സ്വീകരിച്ചിരുന്നു. 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപയും പരസ്യമായ മാപ്പുമാണ് എഐഎഫ്എഫ് ഇവാൻ ആശനെതിരെ വിധിച്ച ശിക്ഷ. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ തുക ഉയർത്തും. ഇതിന്റെ ഭാഗമായാണ് ആശാൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചത്.

Also read: ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാൻ ആഗ്രഹം; തുറന്ന് പറഞ്ഞ് ബെൽജിയം ഫുട്ബോളർ

പോട്ടറിന് പകരം ചെൽസിയെ കളി പഠിപ്പിക്കാൻ എത്തുന്നത് കിടിലൻ പരിശീലകൻ

ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ