in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി യുടെ ബെൽജിയത്തിൽ നിന്നുള്ള താരമായ ട്രിമന്‍ രണ്‍വീര്‍. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്കു വേണ്ടി കളിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെയും മഞ്ഞപ്പടയുടെയും ആരാധകന്‍ ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആരാധകരായ മഞ്ഞപ്പടയ്ക്കും മഞ്ഞക്കടലിനും മുന്നില്‍ കളിക്കുക എന്നത് എന്റെ സ്വപ്‌നമാണെന്നാണ് ട്രിമന്‍ രണ്‍വീര്‍ വെളിപ്പെടുത്തിയത്.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്ന ആഗ്രഹം പല ഇന്ത്യൻ താരങ്ങൾക്കും ഉണ്ടായേക്കാം. എന്നാലൊരു വിദേശതാരത്തിന് ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന് തോന്നിയാലോ. അവിടെയാണ് ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെ ശക്തി.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി യുടെ ബെൽജിയത്തിൽ നിന്നുള്ള താരമായ ട്രിമന്‍ രണ്‍വീര്‍. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്കു വേണ്ടി കളിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. ഞാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെയും മഞ്ഞപ്പടയുടെയും ആരാധകന്‍ ആണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആരാധകരായ മഞ്ഞപ്പടയ്ക്കും മഞ്ഞക്കടലിനും മുന്നില്‍ കളിക്കുക എന്നത് എന്റെ സ്വപ്‌നമാണെന്നാണ് ട്രിമന്‍ രണ്‍വീര്‍ വെളിപ്പെടുത്തിയത്.

ALSO READ: ബെംഗളുരുവിനും വേണ്ട; സന്ദേശ് ജിങ്കൻ പുതിയ ക്ലബ്ബിലേക്ക്

കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ട്രിമന്‍ രണ്‍വീര്‍ ജനിച്ചത് ബെൽജിയത്തിലാണ്. ബെൽജിയത്തിലെ ചില ചെറിയ ക്ലബ്ബുകളിലെ അക്കാദമി ടീമുകളിൽ കളിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. അദ്ദേഹത്തിൻറെ കുടുംബവേരുകൾ ഇന്ത്യയിലാണ്. ആ ബന്ധമാണ് ട്രിമന്‍ രണ്‍വീറിനെ ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയിലെത്തിയ ട്രിമന്‍ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് കൂടുതൽ അറിയുകയും അത് വഴി റൌണ്ട് ഗ്ലാസ് പഞ്ചാബിൽ എത്തുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹത്തിൻറെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പറ്റിയും ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പറ്റിയും അറിയുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കണമെന്ന ആഗ്രഹം ട്രിമന്റെ മനസ്സിൽ ഉദിക്കുകയും ചെയ്തു.

ALSO READ: ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ

ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രമല്ല, ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കാനും ട്രിമന് ആഗ്രഹമുണ്ട്. അതിനായി ബെല്‍ജിയം പൗരത്വം ഉപേക്ഷിച്ച ഫുട്‌ബോളർ കൂടിയാണ് ട്രിമന്‍ രണ്‍വീര്‍

ALSO READ: ഇവാൻ ആശാന്റെ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയ്ക്കാൻ സാധ്യത; പ്രശ്ന പരിഹാരത്തിനായി നിർണായക നീക്കങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ്

ജിങ്കൻ ബംഗളൂരു വിട്ട് ഗോവയിലെക്ക്

ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനില്ല