in , , ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ഇവാൻ ആശാന്റെ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയ്ക്കാൻ സാധ്യത; പ്രശ്ന പരിഹാരത്തിനായി നിർണായക നീക്കങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ്

10 മത്സരങ്ങളിൽ വിലക്കാണ് ഇവാൻ വുകമനോവിച്ചിനെതിരെ പ്രഖ്യാപിച്ചത്. എഐ എഫ്എഫിന്റെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിലാണ് ആശാന് വിലക്ക്. സൂപ്പർ കപ്പ് മത്സരങ്ങളും അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങളും ഇതിൽപ്പെടും.വിലക്കിനു പുറമേ 5 ലക്ഷം രൂപയും പരിശീലകനിൽ നിന്ന് പിഴ ഈടാക്കാൻ എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പരിശീലകൻ മാപ്പ് പറയാനും നിർദ്ദേശമുണ്ട്.

ബംഗളൂരു എഫ്സിക്കെതിരായ നോക്ക്ഔട്ട്‌ മത്സരത്തിൽ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും ക്ലബ്ബിനും എതിരെ കഴിഞ്ഞ ദിവസം എഐഎഫ്എഫ് ശിക്ഷ വിധിച്ചിരുന്നു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റിയാണ് കോച്ചിനും ക്ലബ്ബിനും എതിരെയുള്ള ശിക്ഷ പ്രഖ്യാപിച്ചത്.

മത്സരം പൂർത്തിയാക്കാതെ കളിക്കാർ കളം വിട്ടതിന് ക്ലബ്ബിനെതിരെ നാല് കോടി രൂപയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴ പ്രഖ്യാപിച്ചത്. കൂടാതെ സംഭവത്തിൽ മാപ്പ് പറയാനും ക്ലബ്ബിനോട് എഐഎഫ്എഫ് നിർദ്ദേശിച്ചിട്ടുണ്ട്.ക്ലബ്ബ് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ പിഴ ആറുകോടിയായി ഉയർത്തും.ക്ലബ്ബിനെ കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ചിനും എഐഎഫ്എഫ് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.

10 മത്സരങ്ങളിൽ വിലക്കാണ് ഇവാൻ വുകമനോവിച്ചിനെതിരെ പ്രഖ്യാപിച്ചത്. എഐ എഫ്എഫിന്റെ കീഴിൽ നടക്കുന്ന 10 മത്സരങ്ങളിലാണ് ആശാന് വിലക്ക്. സൂപ്പർ കപ്പ് മത്സരങ്ങളും അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങളും ഇതിൽപ്പെടും.വിലക്കിനു പുറമേ 5 ലക്ഷം രൂപയും പരിശീലകനിൽ നിന്ന് പിഴ ഈടാക്കാൻ എഐഎഫ്എഫ് വിധിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പരിശീലകൻ മാപ്പ് പറയാനും നിർദ്ദേശമുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴത്തുക 10 ലക്ഷമായി ഉയർത്തും.

എന്നാൽ സംഭവത്തിനെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാനാവും. അപ്പീൽ വഴി ശിക്ഷയിൽ ബ്ലാസ്റ്റേഴ്സിന് ഇളവ് നേടാം. 2012 ൽ ഇന്ത്യൻ ഫുട്ബാളിൽ അന്നത്തെ മോഹൻബഗാന് എഐഎഫ്എഫ് വിലക്ക് പ്രഖ്യാപിച്ചിരുന്നു. അന്ന് ഈസ്റ്റ് ബംഗാൾ- മോഹൻ ബഗാൻ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആരാധകർ തങ്ങൾക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് മോഹൻ ബഗാൻ താരങ്ങൾ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നില്ല.

ഈ സംഭവത്തിൽ എഐഎഫ്എഫ് മോഹൻ ബഗാന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിൽ മോഹൻ ബഗാൻ അപ്പീൽ പോയതോടെ രണ്ട് വർഷത്തെ വിലക്കിന് പകരം രണ്ട് കോടി രൂപ പിഴ തുക ഈടാക്കി എഐഎഫ്എഫ് വിലക്കിന്റ കാഠിന്യം കുറച്ചു. നിലവിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഈ കടുത്ത ശിക്ഷാ നടപടിയിൽ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ പോകുകയാണ് എങ്കിൽ നിലവിലെ തുകയും ഇവാന്റെ 10 മത്സരങ്ങളിലുള്ള ബാനും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ALSO READ: ആശാന് വിലക്ക്; ക്ലബിന് 4 കോടി പിഴ; കൂടാതെ മറ്റ്‌ നടപടികളും; ബ്ലാസ്റ്റേഴ്‌സിനും ആശാനുമെതിരെ ശിക്ഷ പ്രഖ്യാപിച്ച് എഐഎഫ്എഫ്

ധോണിയുടെ തന്ത്രം പാളി; ചെന്നൈയെ തോൽപ്പിച്ചത് തലയുടെ ആ മണ്ടത്തരം

എന്ത് കൊണ്ട് ധോണി സ്റ്റോക്ക്‌സിനും മോയിൻ അലിയ്ക്കും ഒരൊറ്റ ഓവർ പോലും നൽകിയില്ല?; കാരണമുണ്ട്