in , , ,

LOVELOVE AngryAngry LOLLOL

ധോണിയുടെ തന്ത്രം പാളി; ചെന്നൈയെ തോൽപ്പിച്ചത് തലയുടെ ആ മണ്ടത്തരം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടുകയായിരുന്നു. 50 പന്തിൽ 92 റൺസ് നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ കരുത്തിലാണ് ചെന്നൈ ഈ സ്കോർ നേടിയത്.

പതിനാറാം സീസൺ ഐപിഎല്ലിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് വിജയം. മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ഉദ്ഘാടന മത്സരത്തിൽ ഹർദിക് പാണ്ട്യയുടെ ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തിൽ അഞ്ചു വിക്കറ്റുകൾക്കായിരുന്നു ഗുജറാത്തിന്റെ വിജയം.

ഇന്നലത്തെ ചെന്നൈയുടെ തോൽവിയിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത് ധോണിയുടെ പാളിപ്പോയ ഒരു തീരുമാനമാണ്. മത്സരത്തിൽ ധോണി ഇമ്പാക്ട് പ്ലെയറായി ഇറക്കിയ തുഷാർ ദേഷ്പാണ്ടയുടെ മോശം ഫോമാണ് ചെന്നൈയുടെ തോൽവിക്ക് കാരണമായതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഈ സീസൺ ഐപിഎൽ മുതൽ ആരംഭിച്ച പുതിയ മാറ്റമാണ് ഇമ്പാക്ട് പ്ലെയർ. അത്തരത്തിൽ ഐപിഎൽ ചരിത്രത്തിലെ ആദ്യത്തെ തന്നെ ഇമ്പാക്ട് പ്ലെയർ ആണ് തുഷാർ ദേശ്പാണ്ടേ. എന്നാൽ ഇമ്പാക്ട് പ്ലെയറായി ഇറങ്ങിയ തുഷാറിന് മത്സരത്തിൽ അത്ര ഇമ്പാക്ട് ആവാൻ സാധിച്ചില്ല. റായിഡുവിനു പകരം കളത്തിലിറങ്ങിയ തുഷാർ 3.2 ഓവറിൽ വഴങ്ങിയത് 51 റൺസ് ആണ്. മത്സരത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാനും തുഷാറിനായില്ല. അതിനാൽ തുഷാറിനെ ഇറക്കിയ ധോണിയുടെ പാളിയ തന്ത്രമാണ് ഇന്നലത്തെ മത്സരത്തിലെ പരാജയത്തിന് കാരണമെന്നാണ് സമൂഹമാധ്യമങ്ങളുടെ പലരും അഭിപ്രായപ്പെടുന്നത്.

അതേ സമയം,മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടുകയായിരുന്നു. 50 പന്തിൽ 92 റൺസ് നേടിയ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ കരുത്തിലാണ് ചെന്നൈ ഈ സ്കോർ നേടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് അഞ്ച് വിക്കറ്റും നാല് പന്തുകളും ബാക്കി നിൽക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 36 പന്തിൽ 63 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ.

ആശാന് വിലക്ക്; ക്ലബിന് 4 കോടി പിഴ; കൂടാതെ മറ്റ്‌ നടപടികളും; ബ്ലാസ്റ്റേഴ്‌സിനും ആശാനുമെതിരെ ശിക്ഷ പ്രഖ്യാപിച്ച് എഐഎഫ്എഫ്

ഇവാൻ ആശാന്റെ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയ്ക്കാൻ സാധ്യത; പ്രശ്ന പരിഹാരത്തിനായി നിർണായക നീക്കങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ്