in , ,

LOVELOVE OMGOMG CryCry

എന്ത് കൊണ്ട് ധോണി സ്റ്റോക്ക്‌സിനും മോയിൻ അലിയ്ക്കും ഒരൊറ്റ ഓവർ പോലും നൽകിയില്ല?; കാരണമുണ്ട്

സീസണിലെ ആദ്യ മത്സരമായതിനാൽ ഈ പരാജയം ഒരിക്കലും ചെന്നൈയെ ബാധിക്കില്ല. എന്നാൽ ചെന്നൈ ആരാധകരിൽ പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്ന ഒരു സംശയമാണ് എന്തുകൊണ്ടാണ് നായകൻ ധോണി ഇന്നലെ ബെൻ സ്റ്റോക്ക്‌സിനെയും മോയിൻ അലിയെയും ബൗളിങ്ങിൽ ഉപയോഗിക്കാത്തത് എന്നുള്ളത്.

കഴിഞ്ഞദിവസം നടന്ന പതിനാറാം സീസൺ ഐപിഎല്ലിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോട് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ അഞ്ചു വിക്കറ്റുകൾക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടത്.

സീസണിലെ ആദ്യ മത്സരമായതിനാൽ ഈ പരാജയം ഒരിക്കലും ചെന്നൈയെ ബാധിക്കില്ല. എന്നാൽ ചെന്നൈ ആരാധകരിൽ പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്ന ഒരു സംശയമാണ് എന്തുകൊണ്ടാണ് നായകൻ ധോണി ഇന്നലെ ബെൻ സ്റ്റോക്ക്‌സിനെയും മോയിൻ അലിയെയും ബൗളിങ്ങിൽ ഉപയോഗിക്കാത്തത് എന്നുള്ളത്.

ഇന്നലത്തെ മത്സരത്തിൽ ആകെ 5 ബോളർമാരെ മാത്രമേ ധോണി പരീക്ഷിച്ചുള്ളു. ഇതിൽ തുഷാർ ദേശ് പാണ്ഡെ നന്നായി റൺസ് വഴങ്ങിയപ്പോൾ പോലും ബെൻസ് സ്റ്റോക്സിനെയോ മോയിൻ അലിയെയോ കൊണ്ടുവരാൻ ധോണി തയ്യാറായില്ല.

16 കോടിയോളം മുടക്കി ചെന്നൈ സ്വന്തമാക്കിയ സ്റ്റോക്ക്‌സിന് എന്തുകൊണ്ടാണ് ഒരു ഓവർ പോലും ധോണി നൽകാത്തത് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോൾ അതിന് കൃത്യമായ ഒരു ഉത്തരം ഉണ്ട്. ഇന്നലത്തെ മത്സരത്തിനു മുന്നോടിയായി തന്നെ ബെൻസ് സ്റ്റോക്ക്സുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചില വാർത്തകൾ പുറത്തുവന്നിരുന്നു.

കാലിനു പരിക്കേറ്റ സ്റ്റോക്ക്സ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ പന്തെറിയില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. താരത്തിന്റെ കാലിലെ പരിക്ക് പൂർണ്ണമായും ഭേദമായതിനു ശേഷം മാത്രമേ താരം ഐപിഎല്ലിൽ പന്തെറിയൂ. താരത്തിന് കൂടുതൽ പരിക്ക് പറ്റാതിരിക്കാൻ താരവും ധോണിയും ചേർന്നെടുത്ത തീരുമാനമാണിത്. ഇതിനാലാണ് ബെൻ സ്റ്റോക്സിന് ഇന്നലത്തെ മത്സരത്തിൽ ധോണി ഓവറുകൾ നൽകാതിരുന്നത്.

എന്നാൽ മോയീൻ അലിക്ക് എന്തുകൊണ്ടാണ് ഓവറുകൾ നൽകാത്തത് എന്ന കാര്യം വ്യക്തമല്ല. ഒരുപക്ഷേ ആദ്യ മത്സരം ആയതിനാൽ ഇന്ത്യൻ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ ധോണി കരുതിയത് കൊണ്ടാവും മൊയിൻ അലിക്ക് പന്തേൽപ്പിക്കാതെ തുഷാർ ദേഷ്പാണ്ടേയ്ക്ക് ധോണി വീണ്ടും പന്തേൽപ്പിച്ചത്.

Also Read: ഗുജറാത്തിനെതിരെ തോൽക്കാൻ കാരണം ധോണിയുടെ ആ മണ്ടത്തരമോ?

ഇവാൻ ആശാന്റെ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയ്ക്കാൻ സാധ്യത; പ്രശ്ന പരിഹാരത്തിനായി നിർണായക നീക്കങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ്

ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ