in , , ,

LOLLOL OMGOMG LOVELOVE AngryAngry CryCry

ബെംഗളുരുവിനും വേണ്ട; സന്ദേശ് ജിങ്കൻ പുതിയ ക്ലബ്ബിലേക്ക്

ഒരു കാലത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകൻ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനംകവർന്ന ആ താരത്തെ ആരാധകർ തെക്കിന്റെ നായകനെന്ന് വിളിച്ചു. 2014 മുതൽ നീണ്ട 6 വർഷക്കാലം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ജിങ്കൻ 2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം താരത്തിന്റെ കരിയർ അത്ര ശുഭകരമായിരുന്നില്ല.

ഒരു കാലത്ത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകൻ. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനംകവർന്ന ആ താരത്തെ ആരാധകർ തെക്കിന്റെ നായകനെന്ന് വിളിച്ചു. 2014 മുതൽ നീണ്ട 6 വർഷക്കാലം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ജിങ്കൻ 2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം താരത്തിന്റെ കരിയർ അത്ര ശുഭകരമായിരുന്നില്ല.

2020 ൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ജിങ്കൻ തൊട്ടടുത്ത വർഷം എടികെ മോഹൻ ബഗാന് വേണ്ടി കളിച്ചു. പിന്നീട് ക്രൊയേഷ്യൻ ക്ലബായ സിബിനിക്കിലേക്ക് പോയെങ്കിലും അവിടെ ഒരു മത്സരം പോലും കളിക്കാനാവാത്തതോടെ തിരികെ വീണ്ടും എടികെ മോഹൻ ബഗാനിലേക്ക് എത്തി.

ബഗാനിൽ തിരിച്ചെത്തിയെങ്കിലും അവിടെ ആറു മാസം മാത്രമേ ജിങ്കന് കാലാവധി ഉണ്ടായിരുന്നുള്ളു. പരിശീലകൻ യുവാൻ ഫെർണാണ്ടോയുടെ കളി ശൈലിയ്ക്ക് യോജിച്ച താരമല്ലെന്ന് മനസ്സിലാക്കിയതോടെ താരത്തിന് പുതിയ കരാർ നൽകാതെ റിലീസ്. കഴിഞ്ഞ സീസണിലാണ് ജിങ്കൻ ബെംഗളൂരു എഫ്സിയിലേക്ക് കൂടുമാറുന്നത്.

എന്നാൽ ബംഗളൂരുവിലും ജിങ്കന് ഒരു കൂടുതൽ ആയുസ്സുണ്ടായിരുന്നില്ല. ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നും താരം എഫ്സി ഗോവയിലേക്ക് കൂടുമാറിയിരിക്കുകയാണ്. ബെംഗളൂരുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായിരുന്നേങ്കിലും താരത്തെ നിലനിർത്താൻ ബെംഗളൂരു തയ്യാറാവാത്തതോടെയാണ് താരം ഗോവയിലേക്ക് പോകുന്നത്.

ALSO READ : ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ

എഫ്സി ഗോവയുടെ സെന്റർ ബാക്ക് അൻവർ അലി സീസൺ അവസാനത്തിൽ മോഹൻ ബഗാനിലേക്ക് പോയിരുന്നു. അൻവർ അലിയുടെ പകരക്കാരനായാണ് ഗോവ 29 കാരനായ ജിങ്കനെ ടീമിലെത്തിക്കുന്നത്.

ALSO READ: ഇവാൻ ആശാന്റെ 10 മത്സരങ്ങളിലേക്കുള്ള വിലക്ക് കുറയ്ക്കാൻ സാധ്യത; പ്രശ്ന പരിഹാരത്തിനായി നിർണായക നീക്കങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്‌സ്

ബെൽജിയത്തിൽ നിന്നുമുള്ള താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്?

ഇന്ത്യൻ ഫുട്‍ബോളിനെ ഉയർത്താൻ സ്പാനിഷ് വമ്പന്മാർ?