in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബെൽജിയത്തിൽ നിന്നുമുള്ള താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്?

ഇന്ത്യൻ വംശജനായ ബെൽജിയം ഫുട്ബോൾ യുവതാരത്തിനെ ടീമിലെത്തിക്കുവാൻ ഓഫർ നൽകി ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ വംശജനായ ബെൽജിയം ഫുട്ബോൾ യുവതാരത്തിനെ ടീമിലെത്തിക്കുവാൻ ഓഫർ നൽകി ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യയിലെ പഞ്ചാബ് വംശജനായ ട്രിമാൻ രൺവീറിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട്‌ ലഭിക്കുന്നത് വരെ റിലയൻസിന്റെ യൂത്ത് ഡെവലപ്പ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി OCI നിയമപ്രകാരം ഉപയോഗിച്ച് കളിക്കാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

വെറും 18 വയസ്സ് മാത്രം പ്രായമുള്ള താരം സ്പെയിൻ ഉൾപ്പടെയുള്ള യൂറോപ്പിലെ നിരവധി ഫുട്ബോൾ അക്കാഡമികളിൽ ഫുട്ബോളിന്റെ ബാലപാഠം പഠിച്ചുവളർന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും സീസൺ അവസാനം വരെയുള്ള ഒരു ഓഫർ ലഭിച്ചുവെങ്കിലും, സീസൺ അവസാനം വരെ തനിക്കു ക്ലബ്ബിൽ നിൽക്കാമെന്ന് ഉറപ്പ് നൽകുന്ന ഒരു കോൺടാക്ട് ഒപ്പ് വെക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറഞ്ഞു.

കൂടുതൽ സ്പോർട്സ് വാർത്തകൾക്കായി aaveshmclub യൂട്യൂബ് ചാനൽ ഫോളോ ചെയൂ :

ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ

ബെംഗളുരുവിനും വേണ്ട; സന്ദേശ് ജിങ്കൻ പുതിയ ക്ലബ്ബിലേക്ക്