in , ,

LOVELOVE

ബ്രസീലിന്റെ പുലിക്കുട്ടി വരുന്നു, പ്രിമിയർ ലീഗിന്റെ തട്ടകത്തിലേക്ക്

ബ്രസീലിയൻ കൗമാര താരങ്ങളെ നിരീക്ഷിക്കാൻ തന്നെ യൂറോപ്യൻ ക്ലബ്ബുകൾ പ്രത്യേക സ്കൗട്ടിങ് ടീമിനെ തന്നെ നിയമിക്കാറുണ്ട്. കൗമാരപ്രായത്തിൽ തന്നെ ബ്രസീലിയൻ താരങ്ങൾക്ക് യൂറോപ്യൻ കരാർ ലഭിക്കുകയും അവർക്ക് യൂറോപ്പിൽ തിളങ്ങുവാനും സാധിക്കാറുണ്ട്. അത്തരത്തിൽ ലോകഫുട്ബോൾ കീഴടക്കിയ ബ്രസീലിയൻ വണ്ടർ കിഡുകളായിരുന്നു നെയ്മർ, വിനിഷ്യസ്, ജീസസ് തുടങ്ങീ ഒരു പിടി താരങ്ങൾ.

ബ്രസീലിയൻ വണ്ടർ കിഡുകൾക്ക് ഫുട്ബോൾ വിപണിയിൽ എന്നും ഡിമാണ്ടാണ്. ബ്രസീലിയൻ കൗമാര താരങ്ങളെ നിരീക്ഷിക്കാൻ തന്നെ യൂറോപ്യൻ ക്ലബ്ബുകൾ പ്രത്യേക സ്കൗട്ടിങ് ടീമിനെ തന്നെ നിയമിക്കാറുണ്ട്. കൗമാരപ്രായത്തിൽ തന്നെ ബ്രസീലിയൻ താരങ്ങൾക്ക് യൂറോപ്യൻ കരാർ ലഭിക്കുകയും അവർക്ക് യൂറോപ്പിൽ തിളങ്ങുവാനും സാധിക്കാറുണ്ട്. അത്തരത്തിൽ ലോകഫുട്ബോൾ കീഴടക്കിയ ബ്രസീലിയൻ വണ്ടർ കിഡുകളായിരുന്നു നെയ്മർ, വിനിഷ്യസ്, ജീസസ് തുടങ്ങീ ഒരു പിടി താരങ്ങൾ.

പ്രതിഭകളുടെ ഈറ്റില്ലമായ ബ്രസീലിൽ നിന്നും മറ്റൊരു വണ്ടർ കിഡാണ് ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിലെ ചർച്ചാ വിഷയം. ബ്രസീലിയൻ ക്ലബ്‌ പാൽമിറാസിന് വേണ്ടി കളിക്കുന്ന 16 കാരനായ എസ്റ്റേവോ വില്ല്യന് വേണ്ടിയാണ് പ്രിമിയർ ലീഗ് ക്ലബ്ബുകളുടെ പോരാട്ടം.

ലിറ്റിൽ മെസ്സി എന്ന വിളിപ്പേര് ഇതിനോടകം സ്വന്തമാക്കിയ വില്ല്യനായി പ്രിമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി തുടങ്ങിയവരാണ് മുൻപന്തിയിലുള്ളത്. 16 വയസ്സ് മാത്രം പ്രായമുള്ള ഈ വിങ്ങറുമായി കരാറിലെത്താനാണ് പ്രിമിയർ ലീഗ് വമ്പന്മാരുടെ ശ്രമം.

18 വയസ്സ് പൂർത്തിയായാൽ മാത്രമേ താരത്തെ വിദേശ ക്ലബ്ബുകൾക്ക് കൈമാറാൻ സാധിക്കുകയുള്ളു. അതിന് മുന്നോടിയായി തന്നെ താരവുമായി കരാറിൽ ഏർപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ ടീമിൽ എത്തിക്കാനാണ് 3 ടീമുകളുടെയും ശ്രമം.

ലിറ്റിൽ മെസ്സി എന്ന് വിളിപ്പേരുള്ള വില്ല്യൻ കഴിഞ്ഞ വർഷമാണ് പാൽമിറാസിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയത്. ബ്രസീൽ അണ്ടർ 17 ടീമിനായി 5 മത്സരങ്ങളിൽ നിന്നും 3 ഗോളുകളും താരം നേടിയിട്ടുണ്ട്.

പഴയ പോലെയാവരുത് ബ്ലാസ്റ്റേഴ്‌സ്..!! ആരാധകർ പ്രതീക്ഷിക്കുന്നതാണ് ഇനി വേണ്ടത്😍🔥

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, സൂപ്പർ കപ്പിലെ ആദ്യത്തെ പോരാട്ടത്തിനുള്ള ടീമിൽ തിരിച്ചെത്തി സൂപ്പർ താരം..