in ,

LOVELOVE LOLLOL

പഴയ പോലെയാവരുത് ബ്ലാസ്റ്റേഴ്‌സ്..!! ആരാധകർ പ്രതീക്ഷിക്കുന്നതാണ് ഇനി വേണ്ടത്😍🔥

വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന കലിംഗ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെതിരെ നടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തൽസമയം ലൈവ് ആയി കാണാൻ കഴിയും.

വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരുന്ന കലിംഗ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെതിരെ നടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തൽസമയം ലൈവ് ആയി കാണാൻ കഴിയും.

അതേസമയം 2024 വർഷത്തിലെ നമ്മുടെ ആദ്യം മത്സരത്തിനു വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. തകർപ്പൻ ഫോമിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് 2023 വർഷം അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചിയിടത്തു നിന്നും തുടങ്ങുവാനാണ് സൂപ്പർ കപ്പിനെ സമീപിക്കുന്നത്.

ചരിത്രത്തിൽ ഇതുവരെയും ഒരു ടൂർണമെന്റിലും ട്രോഫി നേടാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സിന് കലിംഗ സൂപ്പർ കപ്പ് മുന്നോട്ടുവെക്കുന്നത് ആദ്യ ട്രോഫി എന്ന സ്വപ്നനേട്ടമാണ്. എന്നാൽ സൂപ്പർ കപ്പിന്റെ ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സ് കണക്കുകൾ അത്ര ശുഭകരമല്ല.

ഇതുവരെ അഞ്ച് മത്സരങ്ങൾ സൂപ്പർ കപ്പിൽ കളിച്ചങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാനായത്. കഴിഞ്ഞതവണ സ്വന്തം നാടായ കേരളത്തിൽ വെച്ച് സൂപ്പർ കപ്പ് അരങ്ങേറിയപ്പോൾ പോലും സ്വന്തം ആരാധകർക്ക് മുന്നിൽ സൂപ്പർ കപ്പിന്റെ കിരീടം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇത്തവണ ബ്ലാസ്റ്റേഴ്സ് ചരിത്രം തിരുത്തിക്കുറിക്കുമോയെന്ന് കാത്തിരുന്നു കാണാം.

മെസ്സിയുടെ മറ്റൊരു കൂട്ടുകാരനും തിരിച്ചെത്തുന്നു;സുവാരസിന് പിന്നാലെ മറ്റൊരു മുൻ ബാഴ്സ താരം കൂടി ഇന്റർമിയാമിയിലേക്ക്…

ബ്രസീലിന്റെ പുലിക്കുട്ടി വരുന്നു, പ്രിമിയർ ലീഗിന്റെ തട്ടകത്തിലേക്ക്