in , , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

മെസ്സിയുടെ മറ്റൊരു കൂട്ടുകാരനും തിരിച്ചെത്തുന്നു;സുവാരസിന് പിന്നാലെ മറ്റൊരു മുൻ ബാഴ്സ താരം കൂടി ഇന്റർമിയാമിയിലേക്ക്…

രണ്ടാഴ്ചകൾക്ക് മുമ്പ് മുൻ ബാഴ്സ താരവും കളത്തിൽ മെസ്സിയുടെ അടുത്ത കൂട്ടുകാരിൽ ഒരാളുമായ ലൂയിസ് സുവാരസിനെയും മിയാമി ക്ലബ്ബിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു മുൻ ബാഴ്സ താരം കൂടി മിയാമിയിലേക്കടുക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ലയണൽ മെസ്സി മേജർ ലീഗ് സോക്കാർ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെ മെസ്സി ബാഴ്സയിലെ തന്റെ പഴയ കൂട്ടുകാരെയൊക്കെ മിയാമിയിലേക്ക് എത്തിക്കുകയാണ്. സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവരെ മിയാമി നേരത്തെ ടീമിലെത്തിച്ചിരുന്നു.

രണ്ടാഴ്ചകൾക്ക് മുമ്പ് മുൻ ബാഴ്സ താരവും കളത്തിൽ മെസ്സിയുടെ അടുത്ത കൂട്ടുകാരിൽ ഒരാളുമായ ലൂയിസ് സുവാരസിനെയും മിയാമി ക്ലബ്ബിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു മുൻ ബാഴ്സ താരം കൂടി മിയാമിയിലേക്കടുക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

മുൻ ബാഴ്സ താരവും ബ്രസീലിയൻ താരവുമായ ഫിലിപ്പെ കൂട്ടിഞ്ഞോയാണ് മിയാമിയുടെ റഡാറിലുള്ളത്. മിയാമിയ്ക്ക് പിന്നാലെ മറ്റൊരു എംഎൽഎസ് ക്ലബ്ബായ എൽഎ ഗാലക്സിയും താരത്തിന് പിന്നാലെയുണ്ട്.

2018 ലാണ് 142 മില്യണ് ലിവർപൂളിൽ നിന്നും ബാഴ്‌സ കൂട്ടിഞ്ഞോയെ റാഞ്ചുന്നത്. എന്നാൽ താരത്തിന് അവിടെ ക്ഷോഭിക്കാനായില്ല. പിന്നീട് ബയേണിലേക്ക് ലോണിൽ പോകുകയും ചെയ്തു.

നിലവിൽ ഖത്തർ ക്ലബ്‌ അൽ ദുഹൈലിന്റെ താരമാണ് കൂട്ടിഞ്ഞോ. പ്രിമിയർ ലീഗ് ക്ലബ്‌ ആസ്റ്റൻ വില്ലയിൽ നിന്നുമാണ് താരം ഖത്തറിലേക്ക് ലോണിൽ പോയത്.

താരത്തെ ഈ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ആസ്റ്റൻ വില്ല ശ്രമിക്കുന്നുണ്ട്. ഇന്റർ മിയാമിയിലേക്ക് തന്നെയാണ് താരത്തെ ക്ലബ്‌ വിൽക്കാൻ സാധ്യത.

ഐ ലീഗ് ടീമിനെതിരെ ആശാന്റെ കൊമ്പന്മാർ ഇന്നിറങ്ങുന്നു🔥മത്സരം ലൈവ് ആയി കാണാം😍🔥

പഴയ പോലെയാവരുത് ബ്ലാസ്റ്റേഴ്‌സ്..!! ആരാധകർ പ്രതീക്ഷിക്കുന്നതാണ് ഇനി വേണ്ടത്😍🔥